ചിക്കാഗോ: ചിക്കാഗോയിലെ വ്യത്യസ്ഥ കർമ്മ മേഖലകളിൽ നിറ സാന്നിദ്ധ്യമായ വ്യക്തിത്വങ്ങളെ ആദരിക്കുന്നു. സാമൂഹ്യ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുകയും തങ്ങളുടെ കഴിവുകൾ സമൂഹത്തിന് ഗുണപ്രദമായ തരത്തിൽ വിനിയോഗിക്കുകയും ചെയ്ത കല, സാംസ്കാരിക , സാമൂഹ്യ , സാമുദായിക , മാദ്ധ്യമ , രാഷ്ട്രീയ, കായിക മേഖലകളിൽ പ്രവർത്തിക്കുന്നവരെയാണ് ആദരിക്കുക.
2026 സെപ്റ്റംബർ രണ്ടാം വാരം ചിക്കാഗോയിൽ നടക്കുന്ന ചടങ്ങിൽ കേരളം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല , ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രസ്തുത പരിപാടിയിലേക്ക് ചിക്കാഗോയിലെ എല്ലാ മലയാളികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നുവെന്ന് സംഘാടക സമിതി ഭാരവാഹികളായ സണ്ണി വള്ളിക്കളം , ജിബിൻ മഠത്തിക്കുന്നേൽ എന്നിവർ അറിയിച്ചു. ഈ പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്നും സംഘാടകർ പറഞ്ഞു.



