എക്യൂമെനിക്കൽ കൌൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ചിക്കാഗോയുടെഈ മാസത്തെ കൗൺസിൽ മീറ്റിംഗ് ബെൻസെൻവില്ലയിലുള്ള സേക്രഡ് ഹാർട്ട് ക്നാനായ കാത്തോലിക് ഫൊറോനാ പാരിഷ് ചർച്ചിൽ കുടുകയുണ്ടായി
എക്യൂമെനിക്കൽ കൌൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ചിക്കാഗോയുടെഈ മാസത്തെ കൗൺസിൽ മീറ്റിംഗ് ബെൻസെൻവില്ലയിലുള്ള സേക്രഡ് ഹാർട്ട് ക്നാനായ കാത്തോലിക് ഫൊറോനാ പാരിഷ് ചർച്ചിൽ കുടുകയുണ്ടായി. കൗൺസിലിന്റെ പ്രസിഡന്റ് വന്ദ്യ കോർ എപ്പിസ്കോപ്പ സ്കയറിയ തേലപ്പിള്ളിൽ മീറ്റിംഗിന്റെ അധ്യക്ഷപദം വഹിച്ചു.
ഇടവക വികാരി ഫാ. തോമസ് മുളവനാൽ, അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ എന്നിവരും ഇടവകയിലെ കൗൺസികൾ അംഗങ്ങളും ചേർന്ന് സന്നിഹിതരായ എല്ലാ അമ്മമാർക്കും റോസാ പുഷ്പങ്ങൾ നൽകി ആദരിച്ചു.
ഈ മീറ്റിംഗിൽ, സെക്രട്ടറി,മി.പ്രേംജിത് വില്യംസ് , പുതിയതായി ചുമതല ഏറ്റെടുത്ത സെന്റ് തോമസ് മാർത്തോമാ ചർച് വികാരി റെവ, ജെയ്സൺ തോമസ്, ചിക്കാഗോ മാർത്തോമാ ചർച്അസ്സിസ്.വികാരി റെവ.ബിജു യോഹന്നാൻ എന്നീ വൈദികരെ, എക്യൂമെനിക്കൽ കൗൺസിലിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്തു.
ജൂൺ മാസം ഒന്നാം തിയതി ശനിയാഴ്ച ബെൽവുഡിലുള്ള സിറോ മലബാർ കത്തീഡ്രലിൽ വച്ച് നടത്തുന്ന ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തീകരിച്ചതായി ഭാരവാഹികൾ കൗൺസിലിനെ അറിയിച്ചു. ഈ സംരംഭത്തിലേക്കു എല്ലാവരുടെയും പ്രാർത്ഥനപൂർണമായ സഹകരണം പ്രതീക്ഷിക്കുന്നു.
മീറ്റിംഗ് നടത്തുവാൻ ക്രമീകരണങ്ങൾ ചെയ്ത ഇടവകയോടുള്ള പ്രത്യേകമായ നന്ദി കൗൺസിലിന് വേണ്ടി മി. വർഗീസ് പാലമലയിൽ അറിയിച്ചു.
കൗൺസിലിന് വേണ്ടി ഏലിയാമ്മ പുന്നൂസ്