PRAVASI

കെ എം ഈപ്പന്റെ ജീവചരിത്ര ഗ്രന്ഥം കവർ പ്രകാശനം ചെയ്തു

Blog Image

ചിക്കാഗോ: കേരള എക്സ്പ്രസ്സിന്റെ ചീഫ് എഡിറ്ററും അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെ എം ഈപ്പന്റെ ജീവിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന 'കെ എം ഈപ്പൻ ദൈവകൃപയുടെ കൈപ്പിടിയിൽ ഒരു ജീവിതം' (KM Eappen, A life in the hands of Grace ) എന്ന പുസ്തകത്തിന്റെ കവർ  ചിക്കാഗോയിൽ നടന്ന നാല്പതാമത്തെ പിസിനാക്കിൽ  പ്രകാശനം ചെയ്തു. ജൂലൈ 4 ശനിയാഴ്ച വൈകിട്ട് നടന്ന സമ്മേളനത്തിൽ നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ പാസ്റ്റർ റോയി വാകത്താനത്തിന് നൽകിയാണ് പ്രകാശനം  നിർവഹിച്ചത്. പുസ്തകത്തിന്റെ കോർഡിനേറ്റിങ് എഡിറ്ററും നാഷണൽ മീഡിയ കോർഡിനേറ്ററുമായ കുരിയൻ ഫിലിപ്പ് പുസ്തകത്തെ പരിചയപ്പെടുത്തി. ഡോ തോമസ് കിടങ്ങാലിൽ അധ്യക്ഷനായിരുന്നു. ചിക്കാഗോ ഗോസ്പൽ  മീഡിയ അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന പുസ്തകം ഡിസംബറിൽ പുറത്തിറങ്ങും. അസോസിയേഷൻ പ്രസിഡന്റ് ഡോ അലക്സ് ടി കോശി,വൈസ് പ്രസിഡന്റ് ഡോ ടൈറ്റസ് ഈപ്പൻ, ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പ്,ജോയിൻ സെക്രട്ടറി ഡോ ബിജു ചെറിയാൻ, ട്രഷറർ ജോൺസൺ ഉമ്മൻ, ഓവർസീസ് കോർഡിനേറ്റർ അജിത്ത് ഈപ്പൻ എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് പ്രസിദ്ധീകരണ ചുമതല വഹിക്കുന്നത്. പുസ്തകസംബന്ധമായ അന്വേഷണങ്ങൾക്ക് കുര്യൻ ഫിലിപ്പ് 847 912 5578.

കെ എം  ഈപ്പന്റെ ജീവചരിത്ര ഗ്രന്ഥത്തിന്റെ കവർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ പാസ്റ്റർ റോയി വാകത്താനത്തിന് നൽകി പ്രകാശനം ചെയ്യുന്നു. കോർഡിനേറ്റിങ് എഡിറ്റർ കുരിയൻ ഫിലിപ്പ്,കെ എം ഈപ്പൻ  എന്നിവർ സമീപം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.