ചിക്കാഗോയിൽ പുതുതായി രൂപം കൊണ്ട സാമൂഹിക സാംസ്‌കാരിക സംഘടന ആയ ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ മെയ് പത്തൊൻപത്തിനു നടന്ന പൊതുയോഗം സമാനമനസ്കരുടെ സാനിധ്യം കൊണ്ട് ശ്രെദ്ധേയം ആയി
ചിക്കാഗോയിൽ പുതുതായി രൂപം കൊണ്ട സാമൂഹിക സാംസ്‌കാരിക സംഘടന ആയ ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ മെയ് പത്തൊൻപത്തിനു നടന്ന പൊതുയോഗം സമാനമനസ്കരുടെ സാനിധ്യം കൊണ്ട് ശ്രെദ്ധേയം ആയി .
പൊതുയോഗത്തിൽ സംഘടനയുടെ ഭാവിപരിപാടികൾ എന്തായിരിക്കണമെന്നു ചർച്ച നടന്നു. സംഘടന രൂപീകരിക്കാനുള്ള സാഹചര്യവും യോഗത്തിൽ വിശദീകരിക്കപ്പെട്ടു . തുടർന്ന് നടന്ന ചർച്ചയിൽ 24 അംഗങ്ങൾ ഉള്ള ഒരു ഗവേർണിംഗ് ബോർഡ് രൂപീകരിക്കുവാൻ തീരുമാനമായി. 24 അംഗങ്ങൾ ഉള്ള ഗവേർണിംഗ് ബോർഡിനെ പൊതുയോഗം നാമനിർദ്ദേശം ചെയ്യുകയും ചെയ്തു .
സംഘടനയുടെ മുൻപോട്ടുള്ള പ്രയാണത്തിന് ഏറ്റവ്വും അനിവാര്യമായ ഭരണഘടന എഴുതുന്നതിനായി 5 അംഗങ്ങളുള്ള ഭരണഘടനാ നിർമ്മാണ നിർവാഹക സമിതിയും രൂപീകരിച്ചു . IT വിഭാഗം കൈകാര്യം ചെയ്യുന്നതിനായി രണ്ടു അംഗങ്ങളുള്ള കമ്മിറ്റിയും , അഞ്ചു അംഗങ്ങളുള്ള ഫണ്ട് റൈസിംഗ് കമ്മറ്റിയും രൂപീകരിച്ചു .
സംഘടനയുടെ അടുത്ത മീറ്റിംഗ് ജൂൺ 30 നു നടക്കുന്നതായിരിക്കും .