ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ആവേശകരവും സൗഹൃദപരവുമായ ഈ ടൂർണമെന്റിൽ ഡാളസ്- ഫോർട്ട്വർത്തു മേഖലയിലെ യുവാക്കളുടെയും ക്രിക്കറ്റ് പ്രേമികളുടെയും നല്ല പ്രോത്സാഹനമുണ്ടായിരുന്നു. ഡാളസ് ഫോർട്ട് വർത്തു മേഖയിലെ ക്രിക്കറ്റ് ക്ലബ്ബുകളെല്ലാം തന്നെ ഈ ടൂർണമെന്റിൽ പങ്കാളികളായി. കെ എ ഡി, ടി 20ടൂർണമെന്റ് 2026 ൽ സിക്സെർസ് ക്ലബ് ജേതാക്കളായി. മുൻ ജേതാക്കളായിരുന്ന സ്പാർക്സ് ക്ലബ്ബിനെ തോൽപ്പിച്ചാണ് സിക്സെർസ് കെ എ ഡി, ടി 20ടൂർണമെന്റ് 2026 ട്രോഫി നേടിയത്. അസോസിയേഷൻ സ്പോർട്സ് ഡയറക്ടർ വിനോദ് ജോർജും , അരുൺ ഭാസ്കരനും ഏകോപിപ്പിച്ചു മറ്റു ടീം ക്യാപ്റ്റൻമാരെയും മാനേജർമാരെയും ഒന്നിച്ചണി നിരത്തി ടൂർണമെന്റ് മികവുറ്റതാക്കി. സത്യ പ്രകാശ്, ശ്രീനി നാവുലരി, പന വാഗല എന്നിവർ അമ്പയർമാരായി പ്രവർത്തിച്ചു. വിജയികൾക്ക് കേരള അസോസിയേഷൻ ഓഫ് ഡാളസ് $ 2500 ക്യാഷും സ്പെക്റ്ററം ഫിനാൻസിന്റ ട്രോഫിയും കൂടാതെ ജോസഫ് ചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എവെർറോളിങ് ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 1000 ഡോളറും അപേക്സ് ഫിനാൻസിന്റ ട്രോഫിയും മുഖ്യതിഥിയായി വന്നെത്തിയ 'ഫിഫ 'കോഓർഡിനേറ്റർ വർഗീസ് എടാട്ടുക്കാരന്റെ സാന്നിധ്യത്തിൽ പ്രസിഡന്റ് ഷിജു എബ്രഹാം നൽകുകയുണ്ടായി. പ്രസ്തുത പരിപാടി
സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി അറിയിച്ചു. ട്രഷറര്‍ സിജു കൈനിക്കര, കമ്മിറ്റി അംഗങ്ങളായ ദീപക് നായർ, ഷിബു ജോൺ ഐ സി ഇ സി കമ്മിറ്റി അംഗങ്ങളായ നൈനാൻ മാത്യു, അനശ്വർ മാമ്പിള്ളി,, നെബു കുര്യയാക്കോസ് , സിജു വി ജോർജ് തുടങ്ങിയവർ പങ്കെടുത്തു. എക്സോഡസ്, വിസ & പാസ്‌പോർട്ട് സർവീസ്, ചെറിയാൻ ഇലക്ട്രിക്സ്, അൻവർ അച്ചൻകുഞ്ഞു, സാമൂവൽ മത്തായി, ഡോ. പ്രിയ & രാധ കൃഷ്ണൻ നായർ എന്നിവർ ടൂർണമെന്റിന്റെ സ്പോൺസർമാരായിരുന്നു.



