PRAVASI

ജാക്സൺ ഹൈറ്റ്സ് സെൻ്റ് മേരീസ് പള്ളിയിൽ വാങ്ങിപ്പു പെരുന്നാളിന് തുടക്കമായി

Blog Image

ജാക്സൺ ഹൈറ്റ്സ് സെൻ്റ് മേരീസ് പള്ളിയിൽ ആഗസ്റ്റ് ഒന്നിന് വിശുദ്ധ ശൂനോയോ നോമ്പിൻ്റെ ആരംഭത്തോടെ പെരുന്നാൾ ക്രമീകരണങ്ങൾ സജീവമായി വരുന്നു.
ആഗസ്റ്റ് 9 ന് കൊടിയേറ്റിനെ തുടർന്ന് ഇടവകയിലെ ഈ വർഷത്തെ ഗ്രാഡുവേറ്റ് സ്റ്റുഡൻ്റ്സിനെ ആദരിച്ചു. അമേരിക്കൻ ഭദ്രാസനങ്ങളുടെ പ്രാരംഭം മുതൽ സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച വ്യക്തികളിൽ ഒരാളായ ജോർജ്ജ് ഗീവർഗീസ് സന്ദേശം നൽകി. ഗ്രാഡുവേഷനെ തുടർന്ന് മറ്റ് പഠനങ്ങളിലേക്ക് കടന്നാലും ജോലിയിൽ പ്രവേശിച്ചാലും തങ്ങളുടെ ഭവനങ്ങളിൽ നിന്നും ഇടവകയിൽ നിന്നും ലഭിച്ച മൂല്യങ്ങൾ വിസ്മരിക്കരുതെന്നും ദൈവത്തിൽ ആശ്രയിച്ചുള്ള ജീവിതത്തിന് മുൻതൂക്കം കൊടുക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഇടവകയിലെ സ്ത്രീ സമാജ അംഗങ്ങളിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളെ ആദരിച്ചു കൊണ്ട് സമാജം സെക്രട്ടറി എത്സിക്കുട്ടി മാത്യൂസ് സംസാരിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ഷീണിതരായി ഭവനങ്ങളിൽ കഴിയുന്നവരെ സമാജാംഗങ്ങൾ സന്ദർശിച്ചു സമ്മാനങ്ങൾ കൈമാറുമെന്ന് സെക്രട്ടറി അറിയിച്ചു.
ആഗസ്റ്റ് 14 ന് വൈകിട്ട് 6.30 ന് ഇടവക വികാരി ഫാ.ജോൺ തോമസ് ആലുംമൂട്ടിൽ  വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും മദ്ധ്യസ്ഥ പ്രാർത്ഥനയും നടക്കും.
15 ന് വൈകിട്ട് 6.30 ന് സന്ധ്യാ നമസ്കാരത്തെ തുടർന്ന് ഇടവകയുടെ ഭക്തി സാന്ദ്രമായ കൺവെൻഷൻ സംഗീത വിരുന്നും ദിവ്യ വചന സന്ദേശവും നടക്കും.
16 ന് രാവിലെ 8.30 ന് പ്രഭാത നമസ്കാരത്തെത്തുടർന്ന് വിശുദ്ധ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും നേർച്ച വിളമ്പും ഉണ്ടാകും.
കൺവെൻഷനും പെരുന്നാൾ കുർബാനയ്ക്കും അടൂർ കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.സഖറിയാസ് മാർ അപ്രേം  നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി ഗീവർഗീസ് ജേക്കബുമായോ (ഫോൺ. 516 5874309) ട്രഷറർ ജോൺ താമരവേലിയുമായോ (ഫോൺ. 5163135280) ബന്ധപ്പെടാവുന്നതാണ്.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.