തേനിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് പേരും കോട്ടയം സ്വദേശികൾ. കെ.ജെ.സോണിമോൻ, ജെയിൻ തോമസ്, ജോബീഷ് തോമസ് അമ്പലത്തിങ്കൽ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞു മടങ്ങുന്ന വഴിയാണ് അപകടം. ഇടിയെ തുടര്‍ന്ന് കാറും ബസും മറിഞ്ഞു.
ഒപ്പമുണ്ടായിരുന്ന പി.ഡി.ഷാജിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഷാജി തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്കും പരിക്കേറ്റു. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തേനി പെരിയകുളത്ത് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.