PRAVASI

തൃശ്ശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (TAGH) തൃശ്ശൂർ പൂരം പൊടിപൂരമായി

Blog Image
തൃശ്ശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (TAGH), നാട്ടിലെ തൃശൂർ പൂരം പൊടിപൂരമായി, അമേരിക്കയിലെ ഹ്യൂസ്റ്റനിലും വർണ്ണ ശബളമായ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ഹ്യൂസ്റ്റൺ: തൃശ്ശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (TAGH), നാട്ടിലെ തൃശൂർ പൂരം പൊടിപൂരമായി, അമേരിക്കയിലെ ഹ്യൂസ്റ്റനിലും വർണ്ണ ശബളമായ വിവിധ പരിപാടികളോടെ ആഘോഷിച്ചു. തൃശ്ശൂരിലെ തേക്കിൻകാട് മൈതാനിയിലെ പൂരപ്പറമ്പിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള, വർണ്ണങ്ങളും അലങ്കാരങ്ങളും ഘോഷയാത്രകളുമായി, ഹ്യൂസ്റ്റനിലെ "രോഷറോം" മൈതാനം മലയാളികളെ കൊണ്ട് തിങ്ങി നിറഞ്ഞു. മുത്തുക്കുട, കൊടി തോരണങ്ങൾ ചെണ്ട വാദ്യ മേളങ്ങളുടെയാണ് പൂരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. സാധാരണയായി പൂരത്തിന് എഴുന്നള്ളിക്കാറുള്ള ഗജവീരന്മാരെ അനുസ്മരിച്ചുകൊണ്ട് തന്നെ, അനേകം ഗജവീരന്മാരുടെ വലിയ കട്ടൗട്ടുകൾ പൂരനഗരിയിൽ ഇടം പിടിച്ചിരുന്നു.

തുടർന്ന് ലൈവ് മ്യൂസിക്, ഡി.ജെ, സിനിമാറ്റിക് ഡാൻസ്, |ഫാഷൻ ഷോ, വടംവലി, കുട്ടികൾക്ക് വേണ്ടി മുഖത്തുള്ള നിറം ചാർത്തൽ, കരിമരുന്ന് പ്രയോഗം,  ഗെയിംസ് എന്നിവ പൂരാഘോഷങ്ങൾക്ക് ചാരുത പകർന്നു. ഫോർട്ട് ബെൻഡ് കൗണ്ടിജഡ്ജ്, സുരേന്ദ്രൻ പട്ടേൽ,  മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ പ്രസിഡണ്ട് മാത്യു മുണ്ടക്കൻ, മുതിർന്ന മാധ്യമപ്രവർത്തകനും സംഘാടകനുമായ ശ്രീ എ.സി. ജോർജ് എന്നിവരും. പൂരാഘോഷങ്ങളിൽ പങ്കെടുത്തു, . ആശംസകൾ നേർന്നു. 

അപ്പനാ ബസാർ (സുരേഷ് രാമകൃഷ്ണൻ), വില്ലേജ് കാറ്ററിംഗ് (മൊയ്തീൻ ഖാദർ), ബോട്ടിക്  സ്റ്റാൾ (എത്തിനിക് റൂട്ട്), മറ്റ് നാടൻ തട്ടുകടകൾ, എല്ലാം ചേർന്ന് വൈവിധ്യമേറിയ രുചിയുടെ വകഭേദങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഈ പൂരോത്സവങ്ങളെ ആകർഷകമാക്കി. 

പ്രശസ്തനായ ചെണ്ട മേളക്കാരൻ പല്ലാവൂർ ശ്രീധരൻ മാരാർ നേതൃത്വം നൽകിയ ചെണ്ടമേളത്തോടെയാണ്  പൂരാഘോഷം സമാപിച്ചത്.  കേരളത്തിലെ പ്രത്യേകിച്ച് തൃശ്ശൂർകാരുടെ  ഗൃഹാതുര ചിന്തകൾ ഉണർത്തുന്ന ഈ പൂരാഘോഷങ്ങൾ വർണ്ണ ശബളമാക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചവർ ടാഗ് കമ്മിറ്റി പ്രസിഡണ്ട്, ശ്രീമതി നബീസ സലീം,  വൈസ് പ്രസിഡണ്ട്, ധനിഷ ശ്യാം,  സെക്രട്ടറി മുജേഷ് കിച്ചലു,
ജോ.സെക്രട്ടറി, ചിണ്ടു പ്രസാദ്, ട്രഷറർ ലിൻഡോ പുന്നേലി, ജോ. ട്രഷറർ,   വിനോദ് രാജശേഖരൻ, കമ്മിറ്റി അംഗളായ ഡോ: സതീഷ് ചിയ്യാരത്ത്, രാജേഷ് മുത്തേഴത്ത്, സണ്ണി 
പള്ളത്ത്, അല്ലി ജോൺ, പ്രിൻസ് ഇമ്മട്ടി, ഷൈനി ജയൻ, യൂത്ത് കോ-ഓർഡിനേറ്റർ അല്ലൻ ജോൺ എന്നിവരാണ്. സ്വമേധയാ പൂരാഘോഷത്തിനു വേണ്ടി രാപകലില്ലാതെ പ്രവർത്തിച്ച മറ്റു ടാഗ് വളണ്ടിയർമാർ ഡോ. ശരത്, ഡോ. ഷഫീക്ക്, ജോൺ തോമസ്, ശ്രീകലാ വിനോദ്, നിഷ മുജേഷ്, ജെസ്സി സണ്ണി, ജിതിൻ ജോൺ, നവീൻ അശോക്, നിധി നവീൻ, ഹസീബ്, ശ്യാം സുരേന്ദ്രൻ, സലീം അറക്കൽ, ജയൻ അരവിന്ദാക്ഷൻ, ഹരി നാരായണൻ, ജോഷി ചാലിശ്ശേരി, തുടങ്ങിയവരാണ്.

ഓരോ വർഷവും പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്നുള്ളത് കൊണ്ട് "തൃശൂർ പൂരം" മലയാളികളുടെ പ്രിയപ്പെട്ട ഒരു ഉത്സവമായി അമേരിക്കയിലും മാറി കൊണ്ടിരിക്കുന്നു എന്നും വരും വർഷങ്ങളിൽ കൂടുതൽ വർണ്ണപ്പൊലിമയോടെ കൂടുതൽ ആസ്വാദകരമാക്കാൻ നമുക്കു കഴിയും എന്നും എല്ലാവരുടെയും നിസ്സീമമായ സഹകരണം ഉണ്ടാകണമെന്നും പ്രസിസണ്ട് ശ്രീമതി നബീസ സലീം അഭ്യർത്ഥിച്ചു.. 

താഴെക്കൊടുത്തിരിക്കുന്ന വീഡിയോ ലിങ്ക് വാർത്താ പ്രക്ഷേപണത്തിന് ഉചിതം മാതിരി ഉപയോഗിക്കാവുന്നതാണ്. നന്ദി

Thirssur Puram Celebration Video link some portions are given below
https://www.youtube.com/watch?v=Ms9Ta4uyCCE

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.