തുടക്കം: ഗംഭീരം എന്നൊന്നും തോന്നിയില്ലെങ്കിലും കണ്ടിരിക്കാവുന്ന സിനിമ! വിസ്മയയെ കാണാനാണ് പോയതെങ്കിലും, മയക്കുമരുന്നുപയോഗമുൾപ്പെടെയുള്ള പറയാൻ ഉദ്ദേശിച്ച പ്രമേയവും, ബസിലും പൊതുവിടങ്ങളിലും കേരളത്തിൽ ജീവിച്ചിട്ടുള്ള ഒട്ടുമിക്ക സാധാരണ സ്ത്രീകളും അനുഭവിച്ചിട്ടുള്ള ശരീരത്തിലേക്കുള്ള വൃത്തികെട്ട കടന്നുകയറ്റങ്ങളെയൊക്കെ അതേപടി കാണിച്ചത് കൊണ്ടും, മൊത്തത്തിൽ പെൺകുട്ടികളെ കേന്ദ്രമാക്കി വന്നതുകൊണ്ടുമൊക്കെ എനിക്കിഷ്ടമായി. മെലിഞ്ഞു നീണ്ടു ക്യൂട്ടിനെസ്സ് വാരി വിതറാത്ത നായികമാർക്കും (മോഹൻലാലിൻറെ മകളെന്ന പ്രിവിലേജ് ഉള്ളപ്പോൾ തന്നെ) എല്ലാത്തരം ബോഡി ടൈപ്പ് ഉള്ളവർക്കും അഭിനയിക്കാം, എന്നൊരു മെസ്സേജ് സിനിമയിൽ നിന്ന് വരുമ്പോൾ എല്ലാവര്ക്കും സ്വീകാര്യത കിട്ടുന്ന രീതിയിൽ കാഴ്ചക്കാരുടെ പക്വതയും കൂടും
അതോടൊപ്പം പെൺകുട്ടികളുടെ (ആൺകുട്ടികളുടെയും) സെല്ഫ് -അവെയർനെസ്സ് കൂടുകയും ചെയ്യും - അതുണ്ടായാൽ കോൺഫിഡൻസ് തന്നെയുണ്ടാവും എന്നാണ് എന്റെ അനുഭവം !
ഇനി സിനിമയിലെ പ്രകടനത്തിനുപരിയായി വിസ്മയയെ പുകഴ്ത്തിയും ഇകഴ്ത്തിയും എല്ലാവരും പറയുന്നത് കാണുമ്പോൾ എനിക്ക് തോന്നുന്നത് : മോഹൻലാലിൻറെ മകൾ ആയതു കൊണ്ട് സിനിമയിൽ അഭിനയിക്കുന്നത് നെപോട്ടിസമെന്നു നിലവിളിക്കുന്നതൊക്കെ ഹൈ ലെവൽ ഹിപ്പോക്രസി യാണ്. എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അവരവർക്കുള്ള പ്രിവിലേജസ് ഉപയോഗിച്ച് തന്ന്നെയല്ലേ ജീവിതത്തിൽ മുന്നോട്ടു പോകുന്നത് ? അത്രയേ അവരും ചെയ്യുന്നുള്ളൂ. ഇന്ത്യയിൽ പ്രതേകിച്ചു കേരളത്തിൽ ജനിച്ച ഒരു കുട്ടിയ്ക്കും , പലതരത്തിൽ കടുത്ത നിയന്ത്രണങ്ങളും, യുദ്ധ സാഹചര്യങ്ങളും, ദാരിദ്ര്യവും ഒക്കെയുള്ള രാജ്യങ്ങളിൽ വളരുന്ന കുട്ടികളെയും ഒന്ന് താരതമ്യം ചെയ്തു ചിന്തിച്ചാൽ മതി.
ഇവിടെ യുള്ള ഏതൊരാൾക്കും ഉള്ളത് പോലെ വിസ്മയയ്ക്കും ഇഷ്ടമുളള ജോലി ചെയ്യാനും, മോഹൻലാലിന് മോളെ പ്രൊമോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കികൊടുക്കാനും അവകാശമുണ്ട്. മുന്നോട്ടു പോകുമ്പോൾ കഴിവും, ഹാർഡ് വർക്ക് ചെയ്യാനുള്ള മെന്റാലിറ്റിയും ഉണ്ടെങ്കിൽ വിജയിക്കും, ഇല്ലെങ്കിൽ പോലും പലതരത്തിൽ സ്‌കിൽഡ് ആയ ആ കുട്ടിയ്ക്ക് അതൊരു വലിയ നിരാശ ആകാൻ ഇടയില്ല .
എല്ലാവര്ക്കും മോഹന്ലാലിനെപ്പോലെ ഇന്റർനാഷണൽ എക്സ്‌പോഷറും എഡ്യൂകേഷനും കുട്ടികൾക്കു കൊടുക്കാൻ കഴിയില്ല, വിസ്മയയ്കും ചേട്ടനും കിട്ടിയ പ്രിവിലേജ് പതിനായിരത്തിൽ ഒരു കുട്ടിയ്ക്ക് പോലും കേരളത്തിൽ കിട്ടിയെന്നുമിരിക്കില്ല .
പക്ഷെ കുട്ടികളെ സ്വതന്ത്ര വ്യക്തികളായി വളരാൻ വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കികൊടുക്കുന്ന രക്ഷിതാക്കളുടെ നല്ല മാതൃകകൾ കണ്ടാൽ അതിൽ നിന്ന് ഒന്നോ രണ്ടോ കാര്യങ്ങൾ പഠിക്കാൻ - അസൂയ കാരണവും ഇടുങ്ങിയ ചിന്താഗതി കൊണ്ടും മാറി നിൽക്കുന്നവർ നഷ്ടപെടുത്തുന്നതെന്താണെന്നു അവർ അറിയുന്നില്ലെന്നു മാത്രമേ പറയാനുള്ളൂ !

ആശ അരവിന്ദ്

