PRAVASI

റ്റി കെ എഫ് ഓണാഘോഷ പരിപാടികൾക്ക് ഉജ്ജല തുടക്കം

Blog Image

ഫിലാഡൽഫിയ: ട്രൈസ്റ്റേറ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ  ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷ പരിപാടികൾക്ക് ഫിലാഡൽഫിയയിൽ കൊടിയേറി. മയൂര ഇന്ത്യൻ റെസ്റ്റോറൻറ്റിൽ വച്ച് നടത്തപ്പെട്ട പരിപാടിയിൽ അക്കരക്കാഴ്ച മെഗാ സീരിയയിലൂടെ ജനപ്രീതി നേടിയ കലാകാരൻ ജോർജ്കുട്ടി വലിയ കല്ലുങ്കൽ മുഖ്യാതിഥി ആയി പങ്കെടുത്തു 

ഓഗസ്റ്റ് 23 നു ഫിലാഡൽഫിയയിൽ അരങ്ങേറുന്ന ഓണ മഹോത്സവത്തിന് മുന്നോടിയായുള്ള ടിക്കറ്റ് കിക്കോഫ് അക്കരെക്കാഴ്ച താരം ജോർജ്കുട്ടി വലിയ കല്ലുങ്കൽ പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേൽ ബ്രിഡ്ജിത് വിൻസെൻറ്റ് എന്നിവർക്ക് ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് നിർവഹിച്ചു. 

ചെയർമാൻ ബിനു മാത്യു അധ്യക്ഷത വഹിച്ച പരിപാടിയിൽ ഓണം ചെയർമാൻ അഭിലാഷ് ജോൺ സ്വാഗതം അർപ്പിച്ചു. ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ജോയിൻ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല, ഷിജി ഷാനി  എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ട്രെഷറർ ജോർജ്‌ ഓലിക്കൽ നന്ദിപ്രകാശനം നടത്തി.

പമ്പ അസോസിയേഷൻ പ്രെസിഡൻറ്റ് ജോൺ പണിക്കർ, കോട്ടയം അസോസിയേഷൻ പ്രെസിഡൻറ്റ് സണ്ണി കിഴക്കേമുറി, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രെസിഡൻറ്റ് ഫിലിപ്പോസ് ചെറിയാൻ, പ്രസ് ക്ലബ് ഫിലാഡൽഫിയ ചാപ്റ്റർ  പ്രെസിഡൻറ്റ് അരുൺ കോവാട്ട്, ടി കെ എഫ് വൈസ് ചെയർമാൻ അലക്സ് തോമസ്, ആശാ അഗസ്റ്റിൻ, സുധാ കർത്താ, ജോബി ജോർജ്, ജീമോൻ ജോർജ്, ടി കെ എഫ് കേരളാ ഡേ ചെയർമാൻ രാജൻ സാമുവേൽ, കർഷക ശ്രീ കോർഡിനേറ്റർ ജോർജുകുട്ടി ലൂക്കോസ്, സാഹിത്യവേദിക്കുവേണ്ടി  ജോർജ് നടവയൽ, ഓർമ്മ ഇൻറ്റർ നാഷണൽ പ്രെസിഡൻറ്റ് സജി സെബാസ്റ്റ്യൻ,  ജോസ് ആറ്റുപുറം, സിമിയോ ക്കുവേണ്ടി ചാക്കോ എബ്രഹാം, മാതാ ഡാൻസ് അക്കാഡമിക്ക്‌ വേണ്ടി ബേബി തടവനാൽ, ഷാജി സുകുമാരൻ എന്നിവർ ആശംസ അർപ്പിച്ചു.

 

ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചൊരു കുടകീഴിൽ അണി നിരത്തികൊണ്ടു ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ മെഗാ തിരുവാതിര, വിഭവ സമൃദ്ധമാർന്ന ഓണ സദ്യ, മാവേലി എഴുന്നള്ളത്ത്‌ എന്നിവ കൊണ്ട് മുൻകാലങ്ങളിൽ ദേശീയ തലത്തിൽ ജനശ്രദ്ധ നേടിയിട്ടുള്ള ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷ പരിപാടികൾക്ക് ഇത്തവണയും നയന മനോഹരിയായ വിനോദ പരിപാടികൾക്കാണ് രൂപം കൊടുത്തിരിക്കുന്നത്.

MCEFEE എൻറ്റർടൈൻമെൻറ്റ് കമ്പനി അവതരിപ്പിക്കുന്ന സ്പാർക് ഓഫ് കേരള സ്റ്റേജ് പ്രോഗ്രാം ട്രൈസ്റ്റേറ്റ്കേരളാ ഫോറവുമായി പങ്ക്‌ ചേർന്നാണ് ഫിലാഡൽഫിയ യിൽ അരങ്ങേറുക. സ്പാർക് ഓഫ് കേരളാ എൻറ്റർടൈൻമെൻറ്റിൻറ്റിൻറ്റെ താരങ്ങളും പിന്നണി ഗായകരും ടി കെ എഫ് ഓണാഘോഷ പരിപാടികൾക്ക് കൊഴുപ്പേറും.

 പുതുമയാർന്ന ഓണാഘോഷ പരിപാടികൾ കൊണ്ട് വീണ്ടും ചരിത്രം രജിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ആഘോഷ കമ്മറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കൂടുതൽ വിവരങ്ങൾക്ക് ബിനു മാത്യു 267 893 9571 (ചെയർമാൻ), സാജൻ വർഗീസ് 215 906 7118 (ജനറൽ സെക്രട്ടറി), ജോർജ് ഓലിക്കൽ 215 873 4365 (ട്രെഷറർ), അഭിലാഷ് ജോൺ 267 701 3623 (ഓണാഘോഷ ചെയർമാൻ), വിൻസെൻറ്റ് ഇമ്മാനുവേൽ 215 880 3341 (പ്രോഗ്രാം കോർഡിനേറ്റർ), അരുൺ കോവാട്ട് 215 681 4472 (പ്രോഗ്രാം പ്രൊഡ്യൂസർ), രാജൻ സാമുവേൽ 215 435 (കേരളാ ഡേ ചെയർമാൻ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.