PRAVASI

‘നാളെ ശബ്ദമുയർത്തേണ്ടി വരുന്നത് നിങ്ങളാകാം; ജനാധിപത്യം ഏത് ദിശയിലേക്കാണ്?’ വിസ്മയ മോഹൻലാൽ

Blog Image

ഡൽഹിയിൽ സിജെപി നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളിൽ ശക്തമായ വിമർശനവുമായി വിസ്മയ മോഹൻലാൽ. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ശരിക്കും ഇങ്ങനെയാണോ എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിസ്മയ ചോദ്യമുയർത്തി. പ്രതിഷേധിക്കുന്നവരുടെ ആവശ്യങ്ങളോട് പൂർണ്ണമായി യോജിക്കണമെന്നോ അവരെ പിന്തുണയ്ക്കണമെന്നോ ഇല്ലെങ്കിലും, ന്യായമായ ശബ്ദമുയർത്തുന്ന സ്വന്തം ജനങ്ങൾക്ക് നേരെ സംവാദത്തിന് പകരം സർക്കാർ ബലപ്രയോഗമാണ് നടത്തുന്നതെങ്കിൽ നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്ന് വിസ്മയ വ്യക്തമാക്കി.

നമ്മുടെ ജനാധിപത്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന ചോദ്യമാണ് വിസ്മയ ഉന്നയിക്കുന്നത്. “നാളെ കേൾക്കപ്പെടാൻ ശ്രമിക്കുന്നത് നിങ്ങളായിരിക്കാം, നിങ്ങളുടെ നഗരമോ നാട്ടുകാരോ അല്ലെങ്കിൽ നിങ്ങളുടെ കുടുംബമോ ആയിരിക്കാം,” എന്ന് ഓർമ്മിപ്പിച്ച താരം, എല്ലാവരോടുമുള്ള എന്റെ ചോദ്യം വളരെ ലളിതമാണ്, സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ശരിക്കും ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്ന് പറഞ്ഞാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറി അവസാനിപ്പിച്ചിരിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.