PRAVASI

ടൊറന്റോ എബെനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് വാർഷിക ദ്വിദിന കൺവെൻഷന് സെപ്റ് 5 നു തുടക്കം

Blog Image

സ്കാർബറോ : എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ടൊറന്റോ കാനഡയുടെ വാർഷിക കൺവൻഷൻ 2025 സെപ്റ്റംബർ 5 & 6 തീയതികളിൽ 1645 Warden Ave. (Room: G1) Scarborough ON, M1R 5B3 ൽ വച്ച് വൈകിട്ട് 7.30 മണി മുതൽ 9.30 മണി വരെ നടക്കും.

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ കർത്തൃദാസൻ പാസ്റ്റർ മോനിഷ് ജോർജ് (യു എസ് എ) ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. പാസ്റ്റർ ബെറിൽ തോമസ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ എബി കെ ബെൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കാനഡയിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ മീറ്റിംഗിലേക്ക് ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : +1 (416) 880-9518, +1 (647) 513-6909 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.