PRAVASI

ട്രൈസ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്നം അവാര്‍ഡ് 2024

Blog Image
ഫിലാഡല്‍ഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്‍റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണു് ട്രൈസ്സ്റ്റേറ്റ് കേരളാഫോറം കര്‍ഷകരത്നം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്‍റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നു.

ഫിലാഡല്‍ഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്‍റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണു് ട്രൈസ്സ്റ്റേറ്റ് കേരളാഫോറം കര്‍ഷകരത്നം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിത്തൂല്പാദനം മുതല്‍ വിളവെടുപ്പുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണു് വിധിനിര്‍ണ്ണയം നടത്തുന്നത്.

കര്‍ഷകരത്നം അവാര്‍ഡ് ജേതാവിനഏവോണ്‍ ഹോം കെയര്‍ നല്‍കുന്ന
കാഷ് അവാര്‍ഡും ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ഏര്‍പ്പെടുത്തിയിരിക്കുന്ന  എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിക്കും. രണ്‍ടാം സമ്മാനം അലക്സ് തോമസ് (ന്യൂയോര്‍ക്ക് ലൈഫ്), മൂന്നാം സമ്മാനം ജോര്‍ജ്ജ് ഓലിക്കല്‍ എന്നിവര്‍ നല്‍കുന്ന  കാഷ് അവാര്‍ഡും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നു, കൂടാതെ മത്സരാര്‍ത്ഥികളേവരെയും സ്റ്റേജില്‍ ആദരിക്കുന്നു.

മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്തരമായ വീഡിയോ വാട്സ്ആപ്പില്‍ (2158734365) അല്ലെങ്കില്‍ Oalickal7@gmail.com
ഇമെയില്‍ വിലാസത്തിലോ  അയച്ചു തരുക.  തെരഞ്ഞെടുക്കപ്പെടുന്ന അടുക്കളതോട്ടങ്ങള്‍ ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ജഡ്ഡ്ജിങ് പാനല്‍ പരിശോധിച്ച് വിജയികളെ തീരുമാനിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  ആഗസ്റ്റ് 15ാം തീയതിക്കുള്ളില്‍ വീഡിയോകള്‍  അയയ്ക്കുക.  സെന്‍റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ആഡിറ്റോറിയത്തിലാണ് (608 Welsh Road, Philadelphia, PA 19115)   ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. ആഗസ്റ്റ് 31 ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണി മുതല്‍ രാത്രി 80:00 മണി വരെയുള്ള സമയത്താണ് ആഘോഷങ്ങള്‍ നടക്കുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ജോര്‍ജ്ജുകുട്ടി ലൂക്കോസ് 
(കോഡിനേറ്റര്‍) 267 469 8586, ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365, അലക്സ് തോമസ് 215-850-5268,  തോമസ് പോള്‍ 267 825ڋ5183, മോഡി ജേക്കബ് 215 667 0801
 അഭിലാഷ് ജോണ്‍ (ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍) 267 701 2623

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.