ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാഫോറത്തിന്‍റെ സംയുക്ത ഓണാഘോഷവേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യസ രംഗത്ത് പുലര്‍ത്തിയ മികവിന് ശ്രീ ഡൊമിനിക് അജിത്ത് ജോണിനെ പേഴ്സണ്‍ ഓഫ് ദീ ഈയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
ഫിലാഡല്‍ഫിയ: ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാഫോറത്തിന്‍റെ സംയുക്ത ഓണാഘോഷവേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യസ രംഗത്ത് പുലര്‍ത്തിയ മികവിന് ശ്രീ ഡൊമിനിക് അജിത്ത് ജോണിനെ പേഴ്സണ്‍ ഓഫ് ദീ ഈയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രശസ്ത സിനിമ താരവും
സാംസ്ക്കാരിക പ്രവര്‍ത്തകയും സ്ത്രീപക്ഷ സിനിമ വക്താവും കേരളാഫോറത്തിന്‍റെ ഓണാഘോഷത്തിലെ മുഖ്യ അതിഥി ശ്വേത മേനോനും കേരളാഫോറം ചെയര്‍മാന്‍ അഭിലഷ് ജോണും ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്.
ഇരുപത്തിയൊന്ന് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും കേരളദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സവിശേഷ സ്ഥാനം കണ്ടെത്തിയിട്ടുണ്‍ട്.
ട്രൈസ്റ്റേറ്റ് കേരളാഫോത്തിന്‍റെ വിശിഷ്ടമായ അവാര്‍ഡിനു് അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രഗല്ഭരായ നിരവധി വ്യക്തികളില്‍ നിന്നും നോമിനേഷന്‍ ലഭിച്ചിരുന്നു. ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്‍റെ ചെയര്‍മാനും, മുന്‍ ചെയര്‍ന്മാന്‍മാരും അടങ്ങിയ സമതിയാണ് പേഴ്സണ്‍ ഓഫ് തീ ഈയര്‍ അവാര്‍ഡ് നിര്‍ണ്ണയിച്ചത്. അവാര്‍ഡ് കമ്മറ്റി ചെയര്‍മാനായി ജോര്‍ജ്ജ് ഓലിക്കല്‍
പ്രവര്‍ത്തിച്ചു.
പേഴ്സണ്‍ ഓഫ് ദീ ഈയര്‍ അവാര്‍ഡ് ജേതാവ് ശ്രീ ഡൊമിനിക് അജിത്ത് ജോണ്‍ ബഹുമുഖ പ്രതിഭയാണ് മലയാളികള്‍ അധികം കടന്നു ചെല്ലാത്ത അമേരിക്കന്‍ മിലട്ടറിയില്‍ ചേര്‍ന്ന് വിവിധ യുദ്ധ സന്നാഹങ്ങളുടെ ഭാഗമാകുകയും, അമേരിക്കയിലെ പ്രകൃതി ദുരന്ത മുഖങ്ങളില്‍ കമാന്‍ഡിങ് ഓഫീസറായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ഓപ്പറേഷന്‍ മിഷന്‍ വിജിലന്‍റ് ഗാര്‍ഡായി ജോലി ചെയ്യുന്നു. ഇലക്ട്രോണിക് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദമുള്ള അദേഹത്തിന് ചെന്നൈയിലെ സത്യഭാമ കോളേജില്‍ നിന്നും മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡു ലഭിച്ചിട്ടുണ്ട്