PRAVASI

വി ഡി സതീശൻ :കരുണാകരന്റെയും ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും ലയനം

Blog Image

ഇന്നലെ വൈകിട്ട് ആറെ മുക്കാലോടെ ജീവിതത്തിലാദ്യമായി ഞാൻ വിഡി സതീശനെ നേരിൽ കണ്ടു. പ്രസ് സെക്രട്ടറി റോയ് മാത്യു പരിചയപ്പെടുത്താം എന്നു പറഞ്ഞിരുന്നു. ആ തിരക്കിനിടയിൽ റോയ് പറഞ്ഞു "തന്നെ അങ്ങോട്ട്‌ കണ്ടാൽ മതി.'
ഒടുവിൽ ആ സാഹസത്തിന് തയ്യാറായി. കണ്ടിട്ടില്ലെങ്കിലും അറിയാം വായിച്ചിട്ടുണ്ട് എന്നു സതീശൻ പറഞ്ഞു. എനിക്ക് താങ്കളെ വലിയ ഇഷ്ടമാണെന്നു ഞാൻ പറഞ്ഞു. അദ്ദേഹം ആ പാൽപുഞ്ചിരി പൊഴിച്ചു.
ഒപ്പം എന്റെ സുഹൃത്ത് ജെകെ വിനോദു മുണ്ടായിരുന്നു 
തൊട്ടടുത്ത് വി കെ ശ്രീകണ്ഠൻ എംപി  ഉണ്ടായിരുന്നു 
അദ്ദേഹം എന്നെ പരിചയപ്പെടുത്തി. ഞാനും ശ്രീകണ്ഠനും ഒരുമിച്ചു ചില ഫീച്ചറുകൾ ചെയ്തിരുന്നു. ഒറ്റപ്പാലം ഏരിയയിൽ.ഒരുമിച്ചു വികെയെന്നെ ഇന്റർവ്യൂ ചെയ്യാൻ പോലും ധൈര്യപ്പെട്ടു. അന്നേ ശ്രീകണ്ഠൻ രസികനായിരുന്നു. അന്ന് മനോരമയുടെ ഒറ്റപ്പാലം ലേഖകൻ.
 ഇഷ്ടമാണെന്നു ഞാൻ  വീഡി സതീശനോട് വെറുതെ പറഞ്ഞതല്ല. 
രണ്ടു മൂന്നുപോസ്റ്റുകൾ ഞാൻ ഇലക്ഷനു മുൻപും പിൻപുമായി എഫ്ബി യിൽ ചെയ്തിരുന്നു. അപ്പോൾ ചിലർ അയാൾ നുണയനാണ് എന്നു  വിളിച്ചു പറഞ്ഞു. നുണേശനാണെന്നു പറഞ്ഞു. പറഞ്ഞ നുണകൾ ഒന്നുരണ്ടെണ്ണം പറയാമോ എന്നു ഞാൻ ചോദിച്ചു. ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
ഇലക്ഷന് കഴിഞ്ഞ ഉടനെ വി.ഡി സതീശന്റെ ഒരു നല്ല ഇന്റർവ്യൂ ചെയ്തിരുന്നു. എഴുത്ത് മാസികയിൽ അതു ചെയ്തത് ജോർജ് പൊടിപ്പാറ ആയിരുന്നു. "കേരളത്തിൽ സഹിഷ്ണുത വിജയിക്കും "
തെരഞ്ഞെടുപ്പുകാലത്ത് ഉണ്ണി ബാലകൃഷ്ണനോടും ജോർജ് പൊടിപാറ, എൻപി ചെക്കൂട്ടി തുടങ്ങിയവരോടും ഞാൻ സ്ഥിതി തിരക്കി. അവർ യുഡിഎഫ് എന്നു തന്നെ പറഞ്ഞു. ജയിച്ചെങ്കിലും എന്തും സംഭവിക്കാം എന്നായി. കേരളം ഒരു നൂൽപ്പാലം കടന്നു. പിന്നീട് കൊച്ചിയിലെ ഒരു വേദിയിലേക്ക് ഓടിക്കയറിയ മോഹൻ ലാൽ ആവേശഭരിതനായി പറഞ്ഞതുപോലെ ഒരു നാട് ഒന്നടങ്കം ഒരാൾ മുഖ്യമന്ത്രി ആവാൻ മുറവിളി കൂട്ടിയിട്ടുണ്ടാവില്ല. അതൊരു മുറവിളി തന്നെയായിരുന്നു. ഒടുവിൽ ജനങ്ങൾ ആഗ്രഹിച്ചതുപോലെ തന്നെ വിഡി മുഖ്യ മന്ത്രിയായി.
കുറച്ചുനേരം അവിടെ നടക്കുന്നത് നോക്കിക്കൊണ്ടിരുന്നു. മുഖ്യ മന്ത്രിയുടെ ഓഫീസ് തികച്ചും ശാന്തമായിരുന്നു 
സല്യൂട്ട് വേണ്ടെന്നു വച്ചല്ലോ. പാലക്കാട്ടുനിന്നു വന്ന ഹരിതകർമ സേനയുടെ ഒരു വലിയ ടീം മതി വരാതെ ഒപ്പം ഫോട്ടോ എടുത്തുകൊണ്ടിരുന്നു. ആർക്കും ഒരു വലിപ്പ ചെറുപ്പവുവില്ല. മനുഷ്യർക്ക്‌ ഇത്തിരി തുല്യത, ഇത്തിരി സ്നേഹം കിട്ടിയാൽ മതി 
 റോയ് മാത്യു എന്നോട് പറഞ്ഞു.അഞ്ചു വർഷം കഴിഞ്ഞാലും പുള്ളിക്ക് അഴിമതി ഒരു തരിമ്പും ഉണ്ടാവില്ല
കോൺഗ്രസ്സിന്റെ പിന്തുണ പൂർണമായും ഉണ്ടാവുമോ? ഞാൻ സംശയാലുവായി 
ഒരു കുഴപ്പവും ഉണ്ടാവില്ല.റോയ് പറഞ്ഞു. 
ഇന്നു രാവിലെ എട്ടുമണിക്ക് വന്നതാണ് ഇപ്പോൾ എഴുമണിയായി. പ്രസരിപ്പിനു ഒരു കുറവുമില്ല. ബൈബിളിനെക്കുറിച്ച് പറയുമ്പോൾ നീതിയെക്കുറിച്ചു ഓർക്കുന്നു.
കരുണാകരന്റെയും ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും ലയനമാണോ വി ഡി സതീശ നിൽ.
അറിയില്ല.നൈസർഗികതയുയുടെ പ്രകൃതി ഈ മനുഷ്യനെ അനുഗ്രഹിച്ചിട്ടുണ്ട് എന്നു തോന്നുന്നു. അതിന്റെ ഒഴുക്കുണ്ട്.
 അതെ വലിയ പ്രതീക്ഷയോടെയാണ് നിരാശരായ മലയാളികൾ ഈ മനുഷ്യനെ ഉറ്റുനോക്കുന്നത്.ഒന്നും വെറുതെ ആവില്ല. എനിക്ക് ഒരു സംശയവുമില്ല.നിയമസഭയിലും പുറത്തുമൊക്കെ പ്രസരിപ്പിക്കുന്ന വാക്കുക ളുടെ തെളിച്ചവും ഉശിരും കർമ്മരംഗത്തും ഉയിരാവട്ടെ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.