കസവുതട്ടവും പാദസരവുമണിഞ്ഞ മണിദീപമേ,
നടുങ്ങീ ഞാൻ, ആസ്തമാതൻ കരാളഹസ്തം
അകാലത്തിൽ നിന്നെ ഗ്ര സിച്ചുവെന്നറിഞ്ഞതിൽ!
അതോ, ഉറ്റവരുടെ ഭർത്സനം സഹിച്ചു നീ
നീറും നെഞ്ചുമായി പോയ്മറ ഞ്ഞതോ?
നീ അതിജീവനത്തിനായ് മുൾക്കാട്ടിലൂടെ
സാഹസികമായെത്ര സഞ്ചരിച്ചു...
ഒടുവിൽ, ഏകാന്ത യാമത്തിൽ വെറുതെ
പാടിയ പക്ഷിപോൽ നിൻചിലമ്പും ചുമ
വെറുo തേങ്ങലായി മാറിയപ്പോൾ, മുറിവേറ്റ
ഹൃ ത്ത് മൂകമായി മൃത്യുവരിച്ചുവോ?
വൈരിയെപ്പോലും സൗഹൃദംകൊണ്ടിണക്കും സൗമ്യശീലേ,
നിൻനിർമ്മല മാനസത്തിൽ ഞാനെത്ര അർത്ഥതലങ്ങൾ കണ്ടെത്തി.
നിന്നോമൽക്കൈവളകൾ കിലുക്കി, കളിചിരികളോടെ
എന്നിഷ്ടവിഭവങ്ങൾ വിളമ്പാൻ നീയെവിടെ...?
അറിവിൻ നിറവായ് മിന്നിയ സോദരീ,
നിന്നെയോർക്കുമ്പോൾ ഓടിയെത്തുന്നു
തത്തമ്മച്ചുണ്ടിലൂടൊഴുകിവരും
രാഗാർദ്രമാം വാക്സുധകളും, ഒപ്പമെന്ന-
ന്തരാളത്തിൽ കുമിയും നൊമ്പരപ്രവാഹവും…

അബ്ദുൾ പുന്നയൂർക്കുളം

