PRAVASI

ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ നേതൃത്വത്തിൽ ചിക്കാഗോയിൽ വോളിബോൾ ടൂർണ്ണമെൻ്റ്

Blog Image

ചിക്കാഗോ: ,ഫൊക്കാന നാഷണൽ കമ്മറ്റിയുടെ ആഹ്വാന പ്രകാരം റീജയനുകളിൽ നടത്തി വരുന്ന കലാകായിക മത്സരങ്ങളുടെ ഭാഗമായി ഫൊക്കാന മിഡ് വെസ്റ്റ് റീജിയന്റെ നേതൃത്വത്തിൽ കൈരളി ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ചിക്കാഗോയിൽ വോളിബോൾ ടൂർണ്ണമെൻ്റ് നടത്തുന്നു. നവംബർ 29 ന് 12 മണി മുതൽ Feldman Rocreation Center ( 8800 Kathy Ln Niles) വച്ചാണ് മൽസരം നടക്കുന്നത്. ചിക്കാഗോയിലെയും അടുത്ത പ്രദേശങ്ങളിലെയും പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നതാണ്. കൂടാതെ പഞ്ചാബും കേരളാടീമും തമ്മിലുളള വാശിയേറിയ പ്രദർശന മത്സരവും ഉണ്ടായിരിക്കുന്നതാണ് . മൽസരവിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ്. 
 
   റീജയണൽ വൈസ് പ്രസിഡൻ്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് പ്രവീൺ തോമസ്‌ , ട്രസ്റ്റി ബോർഡ് മെംബർ സതീശൻ നായർ, മുൻ റീജിയണൽ വൈസ് പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ, ടോമി അമ്പനാട്ട് കൂടാതെ സൈമൺ പള്ളിക്കുന്നേൽ, ജിതേഷ് ചുങ്കത്ത്, മാത്യു തട്ടാമറ്റത്തിൽ,ബൈജു കണ്ടത്തിൽ,ജോൺസൺ കാരിക്കൽ, ജോഷി പുത്തുരാൻ, വിജി നായർ ,എബി എബ്രഹാം, സേവ്യർ ഒറവനാക്കളത്തിൽ, അനിൽ കൃഷ്ണൻ, നിരൻ മുണ്ടിയിൽ, ബോബി വർഗീസ്, ഷിബു മുളയാനിക്കുന്നേൽ, ലിനു .എം ജോസഫ്, ജോസ് ജോർജ് , രവികുട്ടപ്പൻ, മാത്യു ചാണ്ടി തുടങ്ങിയവരും കൈരളി ലയൺസിനെ പ്രതിനിധീകരിച്ച് സിബി കദളിമറ്റവും യോഗത്തിൽ പങ്കെടുത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.