PRAVASI

സജീവ് ജോസഫ് എം.എൽ.എയ്ക്ക് മെൽബണിൽ ഊഷ്മള സ്വീകരണം

Blog Image

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ, ഓസ്‌ട്രേലിയായുടെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷപരിപാടികളിൽ പങ്കെടുക്കുവാനായി മെൽബണിൽ എത്തിച്ചേർന്ന ഇരിക്കൂർ MLAയും ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ വിദേശകാര്യ സെക്രട്ടറിയും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായ ശ്രീ സജീവ് ജോസഫ് MLAയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി. 

 

മെൽബണിലെത്തിച്ചേർന്ന സജീവ് ജോസഫ് MLAയെ  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ നാഷണൽ പ്രസിഡന്റ് ജിജേഷ് പി.വി, IOC ഓസ്ട്രേലിയ  ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറി ബിജു സ്കറിയ, വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ്, വുമൺസ് കോർഡിനേറ്റർ അനിഷ മാണി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. 

 

ഓഗസ്റ്റ് 15-ന് മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് MLA മുഖ്യാതിഥിയായി പങ്കെടുക്കും.

ഓഗസ്റ്റ് 16-ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സജീവ് ജോസഫ് MLA ഉദ്ഘാടനം ചെയ്യും.

ഓഗസ്റ്റ് 17-ന് മെൽബൺ പാർലമെന്റ് സന്ദർശനത്തിന്റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേദിവസം ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും സജീവ് ജോസഫ് MLA മുഖ്യാതിഥിയായി പങ്കെടുക്കും.

ഓഗസ്റ്റ് 19-ന് സിഡ്‌നിയിൽ സംഘടിപ്പിക്കുന്ന ‘Meet & Greet’ പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.

ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ

IOC വിക്ടോറിയ സ്റ്റേറ്റ് 

ജനറൽ സെക്രട്ടറി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.