വയനാട് പ്രകൃതി ദുരന്തത്തിൽ മരിച്ചവരോടുള്ള അനുശോചനം ചിക്കാഗോ മലയാളീ അസോസിയേഷൻ രേഖപെടുത്തി. ദുരന്ത ത്തിൽ പെട്ടവരെ പുന രാധിവാസിപ്പിക്കുന്ന പ്രക്രിയയിൽ പങ്കാളി കളാകണമെന്ന് പ്രസിഡന്റ് ജെസ്സി റിൻസിയുടെ അധ്യക്ഷതയിൽ കൂടിയ ബോർഡ് യോഗം തീരുമാനിച്ചു.
വയനാട് പ്രകൃതി ദുരന്തത്തിൽ മരിച്ചവരോടുള്ള അനുശോചനം ചിക്കാഗോ മലയാളീ അസോസിയേഷൻ രേഖപെടുത്തി. ദുരന്ത ത്തിൽ പെട്ടവരെ പുന രാധിവാസിപ്പിക്കുന്ന പ്രക്രിയയിൽ പങ്കാളി കളാകണമെന്ന് പ്രസിഡന്റ് ജെസ്സി റിൻസിയുടെ അധ്യക്ഷതയിൽ കൂടിയ ബോർഡ് യോഗം തീരുമാനിച്ചു. ഫിലോകാലിയ ഫൌണ്ടേഷൻ ആയി ചേർന്ന് സഹായഹസ്തം എത്തിക്കാനാണ് ചിക്കാഗോ മലയാളീ അസോസിയേഷൻ ശ്രമിക്കുന്നത്. ഇപ്പോൾ ഗവണ്മെന്റ് അടിയന്തര രക്ഷപ്രവർത്തനം നൽകുന്നുണ്ട്. അവരെ പുനരധിവസിപ്പിക്കുന്ന പ്രക്രിയയിൽ നാം പങ്ക് ചേരണ്ടതുണ്ടന്നെന്നു ബോർഡ് അംഗങ്ങൾ വിലയിരുത്തി. തങ്ങളുടെ മുഴുവൻ പിന്തുണയും ചിക്കാഗോ മലയാളീ അസോസിയേഷന്റെ ഈ പ്രവർത്തനത്തിൽ ഉണ്ടെന്നു ചാരിറ്റി കോർഡിനേറ്റർസ് ആയ ജോൺസൺ കണ്ണുക്കാടൻ ഫിലിപ്പ് പുത്തൻപുരയിൽ ആഗ്നെസ് തെങ്ങുംമൂട്ടിൽ എന്നിവർ അറിയിച്ചു. നമ്മളാൽ കഴിയുന്ന സഹായം എത്തിക്കുവാൻ ശ്രമിക്കണമെന്ന് ട്രഷറ ർ മനോജ് അച്ചേട്ടു, സെക്രട്ടറി ആൽവിൻ ഷിക്കോർ ,ജോയിന്റ് ട്രഷറർ സിബിൾ ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ് എന്നിവർ അറിയിച്ചു.