കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ എന്‍ഡോവ്‌മെന്റ് ഉപന്യാസ പുരസ്‌കാരത്തിന് തെരെഞ്ഞെടുക്കപ്പെട്ട സിപിഎം നേതാവ് എം.സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ അവാര്‍ഡിനായി തിരഞ്ഞെടുത്തത് കേരള സാഹിത്യ അക്കാദമി നേരിട്ടെന്ന് സ്ഥിരീകരണം.
തനിക്ക് ലഭിച്ച അവാര്‍ഡ് എം.സ്വരാജ് നിരസിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാവുകയും ചിലര്‍ അയച്ചുകൊടുക്കാതെ അവാര്‍ഡ് കിട്ടുമോ എന്ന തരത്തില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.ഇത്തവണ കേരള സാഹിത്യ അക്കാദമി പ്രഖ്യാപിച്ച 16 അവാർഡുകളിൽ 11 എണ്ണവും അയച്ചു കൊടുക്കാത്ത കൃതികൾക്കാണ് നൽകിയതെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രഫ. സിപി അബൂബക്കര്‍ പറഞ്ഞു. ഈ പുസ്തകങ്ങളിൽ സ്വരാജിന്റെ പുസ്തകവും ഉൾപ്പെട്ടതായി അദ്ദേഹം ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സിപി അബൂബക്കറുടെ പോസ്റ്റ് ഇങ്ങനെ
2024ലെ കേരളസാഹിത്യ അക്കാദമി അവാഡുകളാണ് 2025 ജൂൺ 26ന് പ്രസിഡന്റ് കെ സച്ചിദാനന്ദൻ മാഷ് പ്രഖ്യാപിച്ചത്. പ്രഖ്യാപിക്കപ്പെട്ട 16 അവാഡുകളിൽ 11 എണ്ണം അവാഡിനായി പുസ്തകം അയച്ചുതരാത്തവർക്കാണ്.

