വോട്ട് എണ്ണൽ ദിവസം അടുക്കുമ്പോൾ LDF വീണ്ടും അധികാരത്തിൽ വരണം എന്നാഗ്രഹിക്കുന്ന മനുഷ്യരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവർ കഴിഞ്ഞ പത്ത് വർഷം ഈ സർക്കാരിന്റെ കയ്യിൽ നിന്ന് പല്ലിമുട്ടായി സൗജന്യമായി കൈപ്പറ്റിയവർ അല്ല.. അവരുടെ നേതാക്കൾ യുഡിഫ് ന്റെ ഉണ്ടയില്ലാ വെടിക്കപ്പുറം ഒരു കാലിച്ചായ സൗജന്യം പറ്റാത്തവർ ആണ് . അവർക്ക് വ്യക്തിപരമായ ഒരു നേട്ടവും ഈ പത്ത് കൊല്ലം നേടിയിട്ടില്ല. പക്ഷെ അവർ സന്തോഷിച്ചവർ ആണ്. അഞ്ച് ലക്ഷം ലൈഫ് ഭവനങ്ങൾ പൂർത്തിയായപ്പോൾ. അവർ സന്തോഷിച്ചു വിഴിഞ്ഞം മുതൽ വാട്ടർ മെട്രോ വരെ പൂർത്തിയായപ്പോ. തല ഉയർത്തി നിൽക്കുന്ന ഹോസ്പിറ്റലുകൾ കണ്ടപ്പോൾ , സ്കൂളുകൾ കണ്ടപ്പോൾ , ഒഴുകി നീങ്ങുന്ന റോഡുകളിലെ യാത്രാനുഭവത്തിൽ വൃത്തിയുള്ള നിരത്തുകൾ കണ്ടപ്പോ അവർ ആഹ്ലാദിച്ചവർ ആണ്. അവരുടെ നാടിനെ പറ്റി അന്യദേശക്കാർ നല്ലത് പറഞ്ഞപ്പോ ഒക്കെ അവർ അഭിമാന പൂരിതമായ അന്തരംഗം കൊണ്ട് തല ഉയർന്നവർ ആണ്.

അടുത്ത തവണ ഭരണം പോകുമോ എന്ന് ഭയപ്പെടുന്നുണ്ട് അവർ. അതിന് കാരണം തങ്ങളുടെ നേതാക്കളുടെ സുഖ ലോലുപത തകരുമെന്ന ഭയം കൊണ്ടല്ല. നേതാവിനെ താങ്ങി കിട്ടുന്ന നക്കാപ്പിച്ച മുടങ്ങും എന്ന ഭയമല്ല. ഇതര പാർട്ടിക്കാരോടുള്ള അടങ്ങാത്ത പകയല്ല. LDF അല്ലാ ഭരിക്കുന്നത് എങ്കിൽ ഇന്ന് യുഡിഫും ബിജെപി ഭരിക്കുന്ന പഞ്ചായത്തുകൾ കോര്പറേഷനുകൾ നോക്കൂ അഞ്ച് മാസം കൊണ്ട് ശിലായുഗത്തിലേക്ക് കൂപ്പ് കുത്തിയത് പോലെ ഈ നാട് ഏതാനും നാളുകൾ കൊണ്ട് കൂപ്പ് കുത്തും എന്ന ഭയമാണ്. ഉയർന്ന ശിരസോടെ വിണ്ണിൽ വിളങ്ങിയ ഈ നാട് ഗ്രഹണം ബാധിച്ച സൂര്യന് കീഴിലെ ഭൂമി പോലെ ആകും എന്ന ഭയമാണ് . അങ്ങനെ ആവുന്നത് കൊണ്ട് അവന് വ്യക്തിപരമായ നഷ്ടം ഉണ്ടാവുന്നത് കൊണ്ടല്ല അവന്റെ സങ്കടം. അത് അറുപത്തി രണ്ട് ലക്ഷം നിരാലംബ മനുഷ്യരുടെ ജീവിതത്തിന് മേൽ പരന്നേക്കാവുന്ന ഇരുൾ കണ്ടിട്ടാണ് . സൗജന്യ ചികിത്സ കിട്ടിക്കൊണ്ടിരുന്ന സാദാ മനുഷ്യന് സർക്കാർ ആശുപത്രികൾ ചാവ് നിലങ്ങൾ ആയേക്കാം എന്ന ഭയമാണ്. മുടങ്ങാതെ റേഷൻ കിട്ടിയ പാവപ്പെട്ട മനുഷ്യന്റെ ജീവിതം പട്ടിണിയിൽ ആയേക്കും എന്ന ഭയമാണ്.
പക്ഷെ യുഡിഫ് നെ നോക്കൂ. അവരുടെ നേതാക്കൾ ഭരിച്ചാൽ നിലവിലെ എല്ലാ സൗകര്യങ്ങളും നശിക്കും എന്നവർക്ക് അറിയാം. ലൈഫ് പിരിച്ചു വിടുമ്പോ അതിൽ ഒരുപക്ഷെ താനോ തന്റെ ബന്ധുവോ വഴിയാധാരം ആവുന്ന പരിപാടി ആണെന്ന് അവർക്കറിയാം. യുഡിഫ് ആണ് ഭരിക്കുന്നത് എങ്കിൽ ഒരു രാത്രി പെട്ടെന്ന് നെഞ്ച് വേദന വന്ന് ഓടി ചെല്ലാൻ ഇന്നുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തകരും എന്നറിയാം. തന്റെ കുഞ്ഞുങ്ങൾ പഠിക്കുന്ന സ്കൂളിന്റെ നിലവാരം തകരുന്നത് അവനറിയാം..

പക്ഷെ ഇതൊന്നും അവരെ ബാധിക്കില്ല. അവർ പട്ടി എല്ലിൻ കഷ്ണം സ്വപ്നം കണ്ടുറങ്ങുമ്പോലെ അവരുടെ മന്ത്രിമാർ എല്ലാ ആഡംബരവും പിടിച്ച് വാങ്ങി മന്ത്രി മന്തിരങ്ങളിൽ അന്തിയുറങ്ങുന്നത് സ്വപ്നം കണ്ടവർ ഉറങ്ങാതെ കിടക്കും . അവർ പോലും അറിയാതെ ഒരു നിമിഷം താനെന്തിന് ഇടത് പക്ഷത്തെ വെറുക്കണം എന്നൊരു ചോദ്യം മനഃസാക്ഷിയോട് പോലും ചോദിക്കാത്ത ഇരുകാലികൾ ആരോ കുത്തിവച്ച വെറുപ്പിന്റെ ഇരകൾ ആണ്. മുഴു സങ്കികൾ ആയാലും മുറിയൻ സങ്കികൾ ആയാലും ഇനി പ്രവാസികളുടെ ഇടയിലുള്ള ക്രിസ്സ്സങ്കികളായാലും വെറുപ്പ് മോന്തി മദോനമത്തർ ആയവർ ആണ്. രണ്ടാളും എന്തിന് വേണ്ടി ഇടതിനെ വെറുക്കണം എന്ന് സ്വന്തം മനഃസാക്ഷിയോട് ചോദിക്കാനുള്ള ബോധം നഷ്ടപ്പെട്ട ഇരുകാലികൾ ആണ്..ഇടതു പക്ഷ നേതാക്കൾക്ക് കിട്ടുന്ന ഇരട്ടപ്പേര് നോക്കൂ ഇരട്ടചങ്കൻ , കൂലിപ്പണിക്കാരൻ ,വാർക്കപ്പണിക്കാരൻ ,കോരന്റെ മോൻ എന്നാൽ യുഡിഎഫ് നേതാക്കൾക്ക് ജനം കൊടുക്കുന്ന പേര് -ഗർഭം കലക്കി ,ശവം തൂക്കി ,കയ്യിട്ട് വാരി ,വർഗീയ വാദി ,മത ഭ്രാന്തൻ ,ഹെഡ് മാഷ് ,നുണയൻ എന്നിങ്ങനെ... വയനാട്ടിൽ ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ ഉണ്ടെന്നു തെറ്റുധരിപ്പിച്ച നൗഫൽ ഇപ്പോൾ പറയുന്നു സർക്കാരിൽ പൂർണ വിശ്വാസം സർക്കാരിന്റെ വീട് മതിയെന്നു ..സർക്കാർ ടൗൺഷിപ്പിൽഎന്റെ അഭിപ്രായത്തിൽ നൗഫലിന് വീട് നൽകരുത്. നൽകിയാൽ ബാക്കി വരുന്ന 409 വീട്ടുകാരുടെ ജീവിതത്തതിന് ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.
ഇയാൾക്ക് 15 ലക്ഷം നൽകി പറഞ്ഞ് വിടുക . ഇയാൾക്ക് കുന്നംമ്പറ്റയിലെ കാടിനടുത്തുള്ള ഭൂമിയിൽ രമ്യഹർമ്മം ഉണ്ടാക്കി കൊടുക്കട്ടെ. നോർമൽ മാനസികാവസ്ഥയിലുള്ള കേരളത്തിലെയും ലോകത്തിലെ തന്നെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി സർക്കാരിന്റെ ഈ പ്രവർത്തിയെ അംഗീകരിച്ചിട്ടുള്ളതാണ്. ഇവനെപ്പോലെയുള്ള ആളുകളുടെ മാനസിക നില പ്രത്യേകമായി പരിശോധിക്കേണ്ടതാണ്. ഈ സർക്കാർ ചൂരൽമലക്കായി എന്തൊക്കെ ചെയ്തു നമുക്ക് ഒന്ന് പരിശോധിക്കാം.
ചോദിച്ച സ്ഥിതിക്ക്, ഒരു നാടിനെ പുനർനിർമ്മിക്കാൻ (Rehabilitation Township) യഥാർത്ഥത്തിൽ എത്ര രൂപ ചിലവ് വരും എന്ന് കണക്കുകൾ സഹിതം കൃത്യമായ മറുപടി തരാം.
ദുരന്തം ബാധിച്ചത് 1084 കുടുംബങ്ങളെ 4636 ആളുകളെ ദുരന്തം ബാധിച്ചു. 17 കുടുംബം പൂർണ്ണമായും ഇല്ലാതായി. 700 വീടുകൾ വാസയോഗ്യമല്ലാതായി മാറി
1. ഭൂമി ഏറ്റെടുക്കൽ :
ഈ വീടുകൾ വെറുതെ എവിടെയെങ്കിലും പണിയാൻ കഴിയില്ല. ഇതിനായി കൽപ്പറ്റയിലെ എലസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പിനായി ഏറ്റെടുത്തിരിക്കുന്ന 64 ഹെക്ടർ (150 ഏക്കറോളം) ഭൂമിയുടെ വില കോടികളാണ്. കൽപ്പറ്റ ടൗണിനടുത്ത് ദേശീയ പാതയുടെ അടുത്താണ് സ്ഥലം കോടികൾ വില വരും മാത്രമല്ല, മലയോര മേഖലയായ അവിടെ വീടുവെക്കാൻ പാകത്തിൽ മണ്ണ് ഉറപ്പിച്ച് ലെവൽ ചെയ്യാനും സംരക്ഷണ ഭിത്തി (Retaining walls) കെട്ടാനും മാത്രം 150 കോടിയോളം രൂപ ചിലവുണ്ട്. ഈ ഫ്ലെക്സിലെ കണക്കിൽ ഇതൊക്കെ ഉൾപ്പെടുമോ?
2. വീടുകളുടെ നിർമ്മാണം:
ദുരന്തബാധിതർക്ക് വെറും 5 സെന്റിലല്ല, 7 സെന്റ് ഭൂമിയിൽ 1000 സ്ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപ ചിലവിലാണ് സർക്കാർ ഓരോ വീടും പണിയുന്നത്. ദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന വീടുകൾ. അല്ലാതെ ലീഗകാർ ഉണ്ടാക്കിയ തറ കെട്ടി വീട് അല്ല.
പ്രാഥമിക ഘട്ടത്തിലുള്ള 410 വീടുകൾ പണിയാൻ മാത്രം വേണം 82 കോടി രൂപ! ഭാവിയിൽ വരാനിരിക്കുന്ന വീടുകൾ കൂടെ കൂട്ടുമ്പോൾ ഇത് നൂറുകോടി കടക്കും.
3. ടൗൺഷിപ്പ് അടിസ്ഥാന സൗകര്യങ്ങൾ:
ഈ ഭൂമിയിൽ വെറുതെ കുറച്ചു വീടുകൾ വെച്ചാൽ മതിയോ? തകർന്നടിഞ്ഞ റോഡുകളും പാലങ്ങളും പുനർനിർമ്മിക്കാൻ PWD-ക്ക് മാത്രം വേണ്ടത് 400 കോടി രൂപയുടെ പ്രൊജക്റ്റാണ്!
4) ടൗൺഷിപ്പിൽ ഭൂഗർഭ വൈദ്യുതി വിതരണ സംവിധാനം (KSEB) ഒരുക്കാൻ 50 കോടിയും, കുടിവെള്ള പൈപ്പ് ലൈനുകൾക്കും വാട്ടർ ടാങ്കിനുമായി വാട്ടർ അതോറിറ്റിക്ക് 75 കോടിയും വേണം. ഇതിന് പുറമെ സ്ട്രീറ്റ് ലൈറ്റുകൾ, മാലിന്യ സംസ്കരണ സംവിധാനം എന്നിവ കൂടെയാകുമ്പോൾ നൂറുകണക്കിന് കോടികൾ പിന്നെയും വേണം.
5.പൊതുസ്ഥാപനങ്ങൾ പുനർനിർമ്മിക്കൽ:
ദുരന്തത്തിൽ മണ്ണിലടിഞ്ഞുപോയ വെള്ളാർമല സ്കൂൾ, മുണ്ടക്കൈയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പുനർനിർമ്മിക്കണം
6. ടൗൺഷിപ്പിൽ അങ്കണവാടികൾ, കമ്മ്യൂണിറ്റി ഹാളുകൾ, മാർക്കറ്റ് എന്നിവ ടൗൺഷിപ്പിൽ അത്യാധുനിക രീതിയിൽ പണിയണം, കളിസ്ഥലം ഇതിന് മാത്രം വേണം 100 കോടിക്ക് മുകളിൽ!
7. ഉപജീവനവും നഷ്ടപരിഹാരവും:
വീട് കിട്ടിയാൽ മാത്രം അവരുടെ ജീവിതം മുന്നോട്ട് പോകുമോ?
മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതമാണ് സർക്കാർ നൽകിയത്.
8.. വീട് പണി പൂർത്തിയാകുന്നത് വരെ വാടകക്ക് താമസിക്കുന്ന എല്ലാ കുടുംബങ്ങൾക്കും മാസം 6000 രൂപ വെച്ച് സർക്കാർ വാടക അലവൻസ് നൽകുന്നുണ്ട്.
8. തകർന്ന കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും 7 ലക്ഷം രൂപ വരെ നഷ്ടപരിഹാരം.
9. ദുരന്തബാധിതർക്ക് പ്രതിദിനം 300 രൂപ വെച്ച് ജീവനാംശം നൽകി.അങ്ങനെ 1170 പേർക്കാണ് നൽകുന്നത്.ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർത്തിയായ രണ്ട് അംഗങ്ങൾക്ക് വീതം പ്രതിദിനം 300 രൂപ (മാസം 9,000 രൂപ) വീതം ധനസഹായം നൽകുന്നു. ഇത് 2026 ജൂൺ വരെ അല്ലെങ്കിൽ പുനരധിവാസം പൂർത്തിയാകുന്നത് വരെ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
രോഗബാധിതർക്കുള്ള അധിക സഹായം: ദീർഘകാലമായി ചികിത്സയിലുള്ളവരോ കിടപ്പിലായവരോ ഉള്ള കുടുംബങ്ങൾക്ക് ഒരു അംഗത്തിന് കൂടി ഈ സഹായം (പ്രതിമാസം 3,000 രൂപ അധികമായി) ലഭിക്കും.
ചുരുക്കത്തിൽ വയനാടിന്റെ സമഗ്രമായ പുനരധിവാസത്തിന് കുറഞ്ഞത് 2000 കോടി രൂപയ്ക്ക് മുകളിൽ ചിലവ് വരും എന്നതാണ് യാഥാർത്ഥ്യം.
ഈ കൊടികളത്രയും സി.എ.ജി (CAG) കൃത്യമായി ഓഡിറ്റ് ചെയ്യുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ (CMDRF) പണമാണ്. ഇതിൽ നിന്ന് ഒരൊറ്റ രൂപ പോലും ആർക്കും മുക്കാൻ കഴിയില്ല. ഓരോ പൈസയുടെയും കണക്ക് പബ്ലിക് പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഇത്രയും വലിയൊരു തുക വേണ്ടിയിട്ടും, കേന്ദ്ര സർക്കാർ നാളിതുവരെ ഒരു രൂപ പോലും പ്രത്യേക പാക്കേജ് ആയി വയനാടിന് തന്നിട്ടില്ല. അതിനെതിരെ പാർലമെന്റിൽ ശക്തമായി ഇടപ്പെട്ട് ഫണ്ട് വാങ്ങിയെടുക്കാൻ സ്വന്തം എംപിമാർക്ക് കഴിഞ്ഞിട്ടുണ്ടോ? ഇല്ല!
പ്രതിപക്ഷം ഉൾപ്പെടെയുള്ള സംഘടനകൾ എത്ര പിരിച്ചു. ബാങ്ക് സ്റ്റേറ്റ്മെൻ്റ് പുറത്ത് വിടാമോ
പാലാരിവട്ടം പാലം പണിതപ്പോൾ കമ്പിക്ക് പകരം കോൺക്രീറ്റ് ഇട്ട് പണിത ആ പഴയ ഇരുണ്ട കാല ചരിത്രമല്ല ഈ സർക്കാരിനുള്ളത്. പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട്, ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ അതിവേഗം നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് കൈമാറാനുള്ള ഇച്ഛാശക്തി ഈ സർക്കാരിനുണ്ട്.
നുണപ്രചാരണം നടത്തി ഫ്ലെക്സ് വെക്കുന്നവർ ആദ്യം പോയി കേന്ദ്രത്തോട് പറയുക കേരളത്തിന് തരാനുള്ള 2149 കോടി ഫണ്ട് തരാൻ പറ!

