PRAVASI

ചരിത്രനേട്ടവുമായി ശക്തി ശർമ്മ; നോൺ-മെഡിക്കൽ വിഭാഗത്തിലെ എയർ വൈസ് മാർഷലാകുന്ന ആദ്യ വനിതാ ഓഫീസർ

Blog Image

ഇന്ത്യൻ വ്യോമസേനയിൽ ചരിത്രനേട്ടവുമായി എയർ വൈസ് മാർഷൽ ശക്തി ശർമ. രാജ്യത്തെ സായുധസേനയിൽ മെഡിക്കൽ വിഭാഗത്തിന് പുറത്തുനിന്ന് എയർ വൈസ് മാർഷൽ പദവിയിലോ തത്തുല്യ റാങ്കിലോ എത്തുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടമാണ് ശക്തി ശർമ സ്വന്തമാക്കിയത്. സെപ്റ്റംബർ ഒന്നിന് ശക്തി ശർമ എയർ ഹെഡ്ക്വാർട്ടേഴ്സിൽ അസിസ്റ്റന്റ് ചീഫ് ഓഫ് ദി എയർ സ്റ്റാഫ് (എജ്യുക്കേഷൻ) ആയി ചുമതലയേറ്റു. നേരത്തെ എയർ കൊമഡോർ പദവിയിലായിരുന്നു അവർ.
1994 ജൂൺ 18-ന് ഇന്ത്യൻ വ്യോമസേനയുടെ എജ്യുക്കേഷൻ ബ്രാഞ്ചിൽ നിയമിതയായ ശക്തി ശർമ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനിടെ നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. അക്കാദമിക രംഗത്തും പ്രതിരോധ മേഖലയുമായുള്ള സഹകരണത്തിലും ശ്രദ്ധേയമായ ഇടപെടലുകൾക്ക് അവർ നേതൃത്വം നൽകി.
ഐഐടി കാൺപൂരിലും പൂനെ സർവകലാശാലയിലും ഐഎഎഫ് ചെയർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അക്കാദമിക സ്ഥാപനങ്ങളും പ്രതിരോധ മേഖലയുമായുള്ള തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും അവർ നേതൃത്വം നൽകി.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.