PRAVASI

വേൾഡ് മലയാളി കൗൺസിൽ - ഫ്ലോറിഡ പ്രൈം പ്രൊവിൻസ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വർണാഭമായി

Blog Image

വേൾഡ് മലയാളീ കൌൺസിൽ - ഫ്ലോറിഡ പ്രൈം പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വർണാഭമായി
Winter Wonderland Gala എന്ന ടാഗ്‌ലൈനിൽ നടത്തപ്പെട്ട ഈ ആഘോഷ പരിപാടികൾ, ഡിസംബർ 28ന്, ക്രിസ്മസ് രാവുകളെ അനുസ്മരിപ്പിക്കും വിധം അതിമനോഹരമായി അലങ്കരിച്ച ടാമ്പാ സൈന്റ്റ് ജോസഫ് സിറോ മലബാർ കത്തോലിക്ക ചർച് ആഡിറ്റോറിയത്തിലാണ് അരങ്ങേറിയത് .

ടാമ്പാ മലയാളീകളുടെ നിറസാനിധ്യത്തിൽ മികവുറ്റ കലാപ്രതിഭകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.വീണ തന്ത്രികളാൽ (harp) മിസ് ഷെറിൻ ഉതിർത്ത സംഗീത വീചികൾ അലയടിച്ച സാന്ദ്രമായ അന്തരീക്ഷത്തിൽ പരിപാടികൾക്കു തുടക്കമായ്.പ്രൊവിൻസ് പ്രസിഡന്റ് ബ്ലെസ്സൺ മണ്ണിൽലിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം മിക്കയില ജോസഫ് അമേരിക്കൻ ദേശീയഗാനവും, സ്മിത ദീപക് ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു.
വിശിഷ്ട അതിഥിയായി സന്നിഹിതയായിരുന്ന ഹിൽസ്ബ്രോ കൗണ്ടി കോർട്ട് ജഡ്ജ് ബഹുമാനപ്പെട്ട മോണീസ് സ്കോട്ടിനെ ചെയർമാൻ ഡോക്ടർ ആംബ്രോസ് ചാഴിക്കാട്ട് പൊന്നാട സ്വീകരിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മോട്ടയ്ക്കൽ, ഗ്ലോബൽ ബിസിനസ് ഫോറം വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട്, ഗ്ലോബൽ ടൂറിസം ഫോറം ചെയർമാൻ സുജിത്ത് ശ്രീനിവാസൻ, വള്ളുവനാട് ബിസിനസ് ഫോറം ചെയർമാൻ ജോൺ ആലുക്ക, ഗ്ലോബൽ ബിസിനസ് ഫോറം സെക്രട്ടറി സുകേഷ് ഗോവിന്ദൻ ,ഗ്ലോബൽ ജോയിന്റ് ട്രഷറർ ഡോക്ടർ ഷിബു സാമുവൽ, ഡാൽസ് പ്രോവെൻസ് ചെയർമാൻ ജോസ് സാമുവൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് - (അമേരിക്ക റീജൻ ) തങ്കം അരവിന്ദ് , അമേരിക്കൻ റീജനൽ പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു.

നിവേദിത ഷിബു, അനുപമ റോബിൻ, സിനി സാജു, ടിയാ ബാബു, എന്നിവർ അവതരിപ്പിച്ച നൃത്തങ്ങളും, ആന്റണി ചേലക്കാട്, സിബി ചരുവിൽ കിഴക്കേതിൽ , ശ്രീദാസ് സാജ് എന്നിവർ ആലപിച്ച് ശ്രുതി മധുരമായ ഗാനങ്ങളും ആഘോഷങ്ങൾക്ക് മികവേകി.
ജൈനി ജോൺ കോഡിനേറ്റ് ചെയ്ത വിൻഡർ വണ്ടർലാൻഡ് ഫാഷൻ ഷോ അവതരണങ്ങളിലും ആവിഷ്കാരത്തിലും ഉന്നത നിലവാരം പുലർത്തി കാണികളുടെ മുക്തകണ്ഠ പ്രശംസ നേടി .

വർണ്ണാഭമായ ഈ ആഘോഷ പരിപാടികൾക്ക് എവിൻ ദീപക് (ഡിജിറ്റൽ മാർക്കറ്റിംഗ്), ക്ലമെന്റ് ബ്ലെസ്സൻ (മീഡിയ ഹാൻഡിൽ), ബേബി സെബാസ്റ്റ്യൻ, ദീപക് സതീഷ്, സിദ്ധാർത്ഥ് നായർ രജിസ്ട്രേഷൻ എന്നിവരും പ്രവർത്തിച്ചു.കരോളിൻ ബ്ലെസ്സൻ കോഡിനേറ്റ് ചെയ്ത ഈ പരിപാടികളിൽ രമ്യ തരുൺ, അഞ്ജലി നായർ, റോസ് രാജൻ, എന്നിവർ മാസ്റ്റർ ഓഫ് സെർമണിയായി പ്രവർത്തിച്ചു.

സാക്ക് കുരുവിള (കോഡിനേറ്റർ യൂത്ത്) നിയന്ത്രിച്ച യൂത്ത് വാൾഇന്ത്യയെർസ്ഉം, ക്ലിഫോർഡ് ബ്ലെസ്സന്‍ (ഫുഡ് ഇൻ ചാർജ്), സന ജോസഫ് (യൂത്ത് ലീഡർ), നേതൃത്വത്തിൽ പ്രവർത്തിച്ച 26 കൗമാരക്കാരായ വോളണ്ടിയേഴ്സ് സേവനവും പ്രത്യേകം പ്രശംസ അർഹിക്കുന്നു.ഈ പരിപാടിയുടെ വീഡിയോഗ്രാഫി & ഫോട്ടോഗ്രാഫി കവറേജ് സോളമെന്റിന്റെ നേതൃത്വത്തിൽ പിക്സഡ് റൈഡേഴ്സ് അതിമനോഹരമായി ഒപ്പിയെടുത്തു.
സിബി ചരുവിൽ കിഴക്കേതിൽ നന്ദി പ്രകാശിപ്പിച്ചു.വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾ സമാപിച്ചു


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.