PRAVASI

വേൾഡ് പീസ് മിഷന്റെ ഗ്ലോബൽ ക്ലോത്ത് ബാങ്ക് പദ്ധതി ആയിരങ്ങൾക്ക് സഹായമാകുന്നു

Blog Image

അറ്റ്ലാന്റാ : നിർദ്ദനരായ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിന് സഹായമാകുന്ന അന്താരാഷ്ട്ര സേവന പ്രവർത്തനമാണ് വേൾഡ് പീസ് മിഷന്റെ " ഗ്ലോബൽ ക്ലോത്ത് ബാങ്ക് പദ്ധതി". യു.എസ്. എ , യു.കെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സമൂഹങ്ങൾ ചേർന്ന് ഉപയോഗയോഗ്യമായ പഴയ വസ്ത്രങ്ങൾ ശേഖരിച്ച് ഗ്ലോബൽ ക്ലോത്ത് ബാങ്ക് എന്ന പദ്ധതിയിലൂടെ ഇന്ത്യയിലും ആഫ്രിക്കയിലും എത്തിച്ച് പിന്നോക്ക വിഭാഗങ്ങളെ സഹായിക്കുന്നതാണ് ഈ പദ്ധതി.

കരുണയും, ആഗോള ഉത്തരവാദിത്വ ബോധവും പ്രചോദനമാക്കി, അതാത് രാജ്യങ്ങളിലെ വേൾഡ് പീസ് മിഷൻ സന്നദ്ധ പ്രവർത്തകരും, ദാതാക്കളും, ഉപയോഗിക്കാവുന്ന വസ്ത്രങ്ങൾ സംഭാവന ചെയ്യുന്നത് ശേഖരിക്കുന്നു.വസ്ത്രങ്ങൾ നന്നായി തിരിച്ച് ക്രമീകരിച്ച് പായ്ക്ക് ചെയ്ത് ഇന്ത്യയിലേക്കും, ആഫ്രിക്കയിലേക്കും അയക്കുന്നു. ഇവ ആവശ്യക്കാരായ സമൂഹങ്ങൾക്ക്‌ ക്രമബദ്ധമായി വിതരണം ചെയ്യുന്ന പദ്ധതിയാണിത് .

ഇന്ന് ഈ സേവന പ്രവർത്തനത്തിന്റെ പരിധി അതിർത്തികൾ കടന്ന് വ്യാപിക്കുകയാണ്. ഈ പദ്ധതി ഐക്യത്തിന്റെയും ആഗോള സാഹോദര്യത്തിന്റെയും പ്രതീകമാണ്. " ഒരു സ്ഥലത്ത് ചെറുതായി തോന്നുന്ന സഹായം മറ്റൊരിടത്ത് വലിയ ആശ്വാസവും, മാന്യതയും നൽകുന്ന ഒന്നായി മാറുന്നു" വെന്ന് വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ. സണ്ണി സ്റ്റീഫൻ അഭിപ്രായപ്പെട്ടു.

2009 ൽ വേൾഡ് പീസ് മിഷൻ യു.കെയിൽ ആരംഭിച്ച ഈ പദ്ധതി തുടർന്ന് 2011 മുതൽ ഓസ്ട്രേലിയയിലും തുടർന്ന് 2023 മുതൽ യു. എസിലും ഈ പദ്ധതി ആരംഭിച്ചു.ഇന്ന് യു.എസ്. വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ വിപുലമായി ഈ പദ്ധതി നടത്തപെടുന്നു.യു.എസ്. വേൾഡ് പീസ് മിഷൻ പ്രസിഡന്റ് എബ്രഹാം മാത്യു, വൈസ് പ്രസിഡന്റ്‌ ഷേർളി ബിജു, ജനറൽ സെക്രട്ടറി താര കുര്യൻ, ഡോ. അജു ഡാനിയൽ, മാത്യു ചാക്കോ സി.പി.എ, റോണി, തോമസ് സ്കറിയ എന്നിവരാണ് ഈ പദ്ധതിക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് :
എബ്രഹാം മാത്യു : (678) 866 5336
ഷേർളി ബിജു : (512) 773 6888
താര കുര്യൻ: (423) 316 8272
റോണി : (919) 949 4464
മാത്യു ചാക്കോ :(512) 785 6495
ഡോ. അജു ഡാനിയേൽ :(508) 762 8359
തോമസ് സ്കറിയ :(623) 986 2461

Email : wpmissionofficial@gmail.com
Website : www.worldpeacemission.net


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.