ഫ്ളോറിഡ സ്റ്റെറ്റസണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും LLM ഡിഗ്രി നേടിയ അഭിലാഷ് മത്തായി, ഫോറിന്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള International Lawyer Bar Licence-ഉം കരസ്ഥമാക്കി.
ഫ്ളോറിഡ: ഫ്ളോറിഡ സ്റ്റെറ്റസണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും LLM ഡിഗ്രി നേടിയ അഭിലാഷ് മത്തായി, ഫോറിന്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള International Lawyer Bar Licence-ഉം കരസ്ഥമാക്കി. ഫ്ളോറിഡയില്‍ FLC ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം.
2019-ല്‍ ഉത്തര്‍പ്രദേശിലെ ഗ്ലോക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും LLB ബിരുദം നേടിയ അഭിലാഷ് ഇന്ത്യയിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
സിവില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ അഭിലാഷ്, അബുദാബി ഓയില്‍ കമ്പനി, ദുബായ് ഓയില്‍ കമ്പനി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളില്‍ പ്രോജക്ട് മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു മോട്ടിവേഷന്‍ സ്പീക്കറായ അദ്ദേഹം ഗിറ്റാര്‍, കീ ബോര്‍ഡ്, ഡ്രംസ് എന്നീ സംഗീതോപകരണങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.
"The wooden Shield' എന്ന പേരില്‍ സ്വന്തമായിട്ടുള്ള മ്യൂസിക് ബാന്‍ഡ്, പതിനഞ്ച് അറേബ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ടാമ്പായിലെ ബാഡ്മിന്‍റണ്‍, ക്രിക്കറ്റ് ടീമുകളില്‍ അംഗമായ അഭിലാഷ് മുളന്തുരുത്തി തോപ്പില്‍ വീട്ടില്‍ റിട്ടയേഡ് മുനിസിപ്പല്‍ ഓഫീസര്‍ മത്തായി ഇട്ടന്‍-ലീലാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ആഷ്ലി, മക്കളായ ജെറമി, ആദിത്യ, ആകാശ് എന്നിവരോടൊപ്പം ഫ്ളോറിഡായിലെ ടാമ്പാ പോര്‍ട്ട് റിച്ചിയില്‍ താമസം.
അഭിലാഷ് തോപ്പില്‍ മത്തായി