പ്രശസ്ത സിനിമാ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ചെന്നൈയിലെ വസിതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഏറെനാളായി ചികിത്സയിലായിരുന്നു.
പ്രശസ്ത സിനിമാ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ചെന്നൈയിലെ വസിതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഏറെനാളായി ചികിത്സയിലായിരുന്നു.തമിഴ് സിനിമകളിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും അടക്കം വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 400-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഡൽഹി ഗണേഷ് തിരുനെൽവേലി സ്വദേശിയാണ്.
അഭിനയം ആരംഭിക്കുന്നതിന് മുമ്പ് ഡൽഹി ഗണേഷ് വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. 1964 മുതൽ 1974 വരെ 10 വർഷമാണ് ഇന്ത്യൻ വ്യോമസേനയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചത്. സിനിമയിൽ അഭിനയിക്കാനായാണ് അദ്ദേഹം ജോലി ഉപേക്ഷിച്ചത്.സിനിമയിൽ എത്തിയ ശേഷം സംവിധായകൻ കെ ബാലചന്ദര്‍ ആണ് ഗണേഷൻ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേഷ് എന്ന പേര് നൽകിയത്. കമലഹാസൻ നായകനായ ഇന്ത്യൻ-2 വിലാണ് ഡൽഹി ഗണേഷ് അവസാനമായി അഭിനയിച്ചത്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവ്വൈ ഷണ്‍മുഖി, തെന്നാലി, സിന്ധുഭൈരവി, നായകൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്കാരം ചെന്നൈയിൽ നടന്നു .