PRAVASI

ചങ്ങനാശേരി-കുട്ടനാട് പിക്നിക് ആഗസ്റ്റ് 17 ആം തീയതി ശനിയാഴ്ച മോർട്ടൻഗ്രോവ് ലിൻവുഡ് പാർക്കിൽ

Blog Image
ചങ്ങനാശേരി -കുട്ടനാട് അസോസിയേഷന്റെ നേതൃത്തിൽ ചിക്കാഗോയിലും സമീപപ്രദേശങ്ങളിലും അധിവസിക്കുന്ന ചങ്ങനാശേരി -കുട്ടനാട് പ്രദേശങ്ങളിലെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ സമ്മർ പിക്നിക് 2024 ആഗസ്റ്റ് 17 ആം തീയതി ശനിയാഴ്ച മോർട്ടൻഗ്രോവ് ലിൻവുഡ് പാർക്കിൽ വച്ചു (6308 W Dempster St, Morton Grove IL 60053) നടക്കും.

ചങ്ങനാശേരി -കുട്ടനാട് അസോസിയേഷന്റെ നേതൃത്തിൽ ചിക്കാഗോയിലും സമീപപ്രദേശങ്ങളിലും അധിവസിക്കുന്ന ചങ്ങനാശേരി -കുട്ടനാട് പ്രദേശങ്ങളിലെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ സമ്മർ പിക്നിക് 2024 ആഗസ്റ്റ് 17 ആം തീയതി ശനിയാഴ്ച മോർട്ടൻഗ്രോവ് ലിൻവുഡ് പാർക്കിൽ വച്ചു (6308 W Dempster St, Morton Grove IL 60053) നടക്കും. ശനിയാഴ്ച രാവിലെ പത്തുമണിക്ക് സ്വാദിഷ്ടമായ കൈരളീയ പ്രഭാതഭക്ഷണത്തോടുകൂടി പരിപാടികൾ ആരംഭിക്കും. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ സ്‌പോർട്സ്/ഗെയിംസ്, കേരളത്തനിമയോടെ സ്നേഹവിരുന്ന്, വിനോദകരമായ മറ്റു കായീകമത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും.
ചങ്ങനാശേരി -കൂട്ടനാട്  നിവാസികളുടെയും സുഹൃത്തുക്കളുടെയും ഈ പ്രദേശങ്ങളിലുള്ള  കലാലയപൂർവ്വവിദ്യാർഥികളുടെയും
ഐക്യവും കൂട്ടായ്മയും വിളിച്ചോതുന്ന
ഈ സൗഹൃദവേദിയിൽ എല്ലാ കുട്ടനാട് - ചങ്ങനാശേരി നിവാസികളെയും ചിക്കാഗോയിലെ എല്ലാ അഭ്യുദയാകാംക്ഷികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ചങ്ങനാശേരി- കുട്ടനാട് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക്: ബിജി കൊല്ലാപുരം(847 691 2560), ബോബൻ കളത്തിൽ(847 345 0280), സണ്ണി വള്ളിക്കളം (847 722 7598)


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.