PRAVASI

ഫൊക്കാന കൺവൻഷന് ഇന്ന് തുടക്കം ഇനി മലയാളി ആഘോഷത്തിന്റെ മൂന്നു ദിനങ്ങൾ

Blog Image
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് അന്തർദ്ദേശീയ കൺവൻഷന് ഇന്ന് തുടക്കം.ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസി നോർത്ത് ബെഥെസ് ഡയിലുള്ള മോണ്ട് ഗോമറി കൗണ്ടി മാരിയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിലാണ് ലോകമലയാളികളുടെ സംഗമമായ ഫൊക്കാന കൺവൻഷന് വേദിയാകുന്നത്

വാഷിംഗ്ടൺ ഡിസി  : അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് അന്തർദ്ദേശീയ കൺവൻഷന് ഇന്ന് തുടക്കം.ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസി നോർത്ത് ബെഥെസ് ഡയിലുള്ള മോണ്ട് ഗോമറി കൗണ്ടി മാരിയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിലാണ് ലോകമലയാളികളുടെ സംഗമമായ ഫൊക്കാന കൺവൻഷന് വേദിയാകുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഫൊക്കാനാ കൺവൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഫൊക്കാന പ്രസിഡന്റ്  ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു .ജൂലൈ 18 വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയോടെ കൺവൻഷന് ഔദ്യോഗിക തുടക്കമാകും .കോൺഗ്രസ് മാൻ രാജ കൃഷ്ണമൂർത്തി ,എം പി മാരായ ഫ്രാൻസിസ് ജോർജ് ,എം.മുകേഷ് എം എൽ എ ,മുൻ ഇന്ത്യൻ  അംബാസിഡർ ടി പി ശ്രീനിവാസൻ ഉത്‌ഘാടന സമ്മേളനത്തിൽ അതിഥികളായി പങ്കെടുക്കും .ഫൊക്കാന സൂവനീർ ചടങ്ങിൽ റിലീസ് ചെയ്യും .തുടർന്ന് വാഷിംഗ്ടൺ റീജിയൻ അവതരിപ്പിക്കുന്ന കലാപരിപാടികളും ഡി ജെ നൈറ്റും നടക്കും .ഉൽഘാടന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അധ്യക്ഷത വഹിക്കും .ജനറൽ സെക്രട്ടറി ഡോ.കല ഷാഹി സ്വാഗതം ആശംസിക്കും . 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.