2024 ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസിയിലെ ഏറ്റവും വലിയ ഹോട്ടൽ സമുച്ചയമായ നോർത്ത് ബെഥസ്ഥെ മോണ്ട് ഗോമറി കൗണ്ടി കൺവെൻഷൻ സെൻ്ററിൽ ആണ് നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കൺവൻഷനായ ഫൊക്കാന കൺവൻഷനു തിരി തെളിയുക .പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ മലയാളി ഒത്തുചേരൽ ആഘോഷമാക്കാനുള്ള പരിപാടികളാണ് വാഷിംഗ്ടണിൽ നടക്കുക .
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തർദ്ദേശീയ കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കൺ വൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ കേരളാ എക്സ് പ്രസിനോട് പറഞ്ഞു .
2024 ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസിയിലെ ഏറ്റവും വലിയ ഹോട്ടൽ സമുച്ചയമായ നോർത്ത് ബെഥസ്ഥെ മോണ്ട് ഗോമറി കൗണ്ടി കൺവെൻഷൻ സെൻ്ററിൽ ആണ് നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കൺവൻഷനായ ഫൊക്കാന കൺവൻഷനു തിരി തെളിയുക .പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ മലയാളി ഒത്തുചേരൽ ആഘോഷമാക്കാനുള്ള പരിപാടികളാണ് വാഷിംഗ്ടണിൽ നടക്കുക .
ഡെലിഗേറ്റുകള്‍ക്കായുള്ള മുറികള്‍ ഇതിനോടകം ബുക്കു ചെയ്തു കഴിഞ്ഞു. എം. പിമാര്‍, എം.എല്‍.എ മാര്‍, സാംസ്കാരിക നായകന്മാര്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങി പ്രഗത്ഭരുടെ ഒരു നിര കണ്‍വെന്‍ഷനായി എത്തും. അമേരിക്കയിലെ യുവ തലമുറയുടെ ഒരു പരിഛേദത്തെ ഇക്കുറി കണ്‍വന്‍ഷന്‍റെ ഭാഗമാക്കും. മൂന്നുദിവസം കണ്‍വന്‍ഷനുഎത്തുന്ന കുട്ടികള്‍ക്ക് അത് അവരുടെ കണ്‍വെന്‍ഷന്‍ ആയി തോന്നും. ചെറുപ്പക്കാര്‍ക്ക് അവരുടെ കണ്‍വന്‍ഷന്‍ ആയി തോന്നണം. എല്ലാ ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന, പരമ്പരാഗത രീതികള്‍ എല്ലാം മാറ്റിമറിക്കുന്ന ഒരു ഉത്സവമായിട്ടാകും വാഷിംഗ്ടണ്‍ ഫൊക്കാന കണ്‍വന്‍ഷന്‍ ഗ്ലോബല്‍ മലയാളികളെ സ്വീകരിക്കുക. വളരെ ഈടുറ്റതും സമയബന്ധിതമായ പ്രോഗാമുകള്‍ കൊണ്ടും സമ്പുഷ്ടമായ ഒരു ഫൊക്കാന കണ്‍വന്‍ഷനാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ സംഘടന ഒരുക്കുന്നതെന്ന് ജോൺസൺ തങ്കച്ചൻ അറിയിച്ചു .
ഫൊക്കാനയുടെ നാളിതുവരെയുള്ള ചരിത്രത്തിൽ നിന്നും വ്യത്യസ്തമായി കൺവൻഷൻ ചെയർമാൻ പദവി കീഴ് വഴക്കങ്ങളെ മാറ്റിനിർത്തിയാണ് ജോൺസൺ തങ്കച്ചനെ ഡോ.ബാബു സ്റ്റീഫൻ ഏൽപ്പിക്കുന്നത് .അദ്ദേഹത്തിന്റെ തീരുമാനും എത്ര കൃത്യമായിരുന്നു എന്ന് തെളിയിക്കുന്ന സംഘാടന മികവാണ് ഇത്തവണത്തെ ഫൊക്കാന കൺ വൻഷൻ നമുക്ക് കാട്ടിത്തരിക .ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍റെ നിശ്ചയ ദാര്‍ഡ്യവും, ജനറൽ സെക്രട്ടറി ഡോ. കല ഷഹിയുടെ സാംസ്കാരിക കലാ നേതൃത്വവും , ട്രഷറാർ ബിജു കൊട്ടാരക്കരയുടെ സംഘാടന മികവും കൂടിയാകുമ്പോള്‍ ജോണ്‍സണ്‍ തങ്കച്ചന് കണ്‍വന്‍ഷന്‍ നടത്തിപ്പ് സ്വാതന്ത്ര്യത്തിന്‍റെയും സംഘാടനത്തിന്‍റയും പുതിയ വഴിയാവും തുറന്നിടുക.ഫൊക്കാന അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ജോണ്‍സണ്‍ തങ്കച്ചന് സംഘാടനത്തിന്‍റെ രീതികള്‍ ഒന്നും പുതുമയല്ല. അര്‍ഹതപ്പെട്ട കൈകളിലാണ് കണ്‍വന്‍ഷന്‍റെ ഉത്തരവാദിത്വം ഫൊക്കാന ഏല്‍പ്പിച്ചിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായി സംഘടിക്കപ്പെടുന്ന ഫൊക്കാന വാഷിംഗ്ടണ്‍ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന മഹോത്സവമാക്കി മാറ്റാനാണ് ജോണ്‍സണ്‍ തങ്കച്ചന്‍റെ പ്ലാന്‍