PRAVASI

ഫോമാ ബെസ്റ്റ് കപ്പിൾ മത്സരം - കമ്മിറ്റി ചെയർമാൻ ബിജു തുരുത്തുമാലിൽ

Blog Image
എട്ടാമത് ഫോമാ ഇൻറർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന ബെസ്റ്റ്  കപ്പിൾ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മിറ്റി ചെയർമാൻ ബിജു തുരുത്തുമാലിൽ അറിയിച്ചു.

എട്ടാമത് ഫോമാ ഇൻറർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന ബെസ്റ്റ്  കപ്പിൾ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മിറ്റി ചെയർമാൻ ബിജു തുരുത്തുമാലിൽ അറിയിച്ചു.  വളരെ വ്യത്യസ്തതയാർന്നതും ഏറെ പുതുമ നിറഞ്ഞതുമായ ഒരു മത്സരഘടനയായിരിക്കും ഇത്തവണ ഉണ്ടായിരിക്കുക എന്നും  ഈ  മത്സരത്തിന്റെ വിജയത്തിനായി  ബെസ്റ്റ് കപ്പിൾ കമ്മറ്റിയുടെ കോ-ചെയേഴ്സ് ആയ  ജൂലി ബിനോയ്, ഷീല സാജു, ജെസ്സി  ജോർജ്, നെവിൻ ജോസ് എന്നിവർ ആശ്രാന്ത പരിശ്രമം നടത്തുകയാണെന്നും ബിജു തുരുത്തുമാലിൽ പറഞ്ഞു.   

ഓഗസ്റ്റ് എട്ടു മുതൽ പതിനൊന്നു വരെ ഡൊമിനിക്കൻ റിപ്പബ്ളിക്കിലുള്ളപുൻറക്കാനായിലെ ബാഴ്സലോ ഭവാരോ പാലസ് ഫൈസ്റ്റാർ ഫാമിലി റിസോർട്ടിൽ വച്ചാണ് കൺവെൻഷൻ നടക്കുന്നത് .

ഈ ബെസ്റ്റ് കപ്പിൾ കോമ്പറ്റീഷനിൽ  പങ്കെടുക്കുവാൻ താല്പര്യമുള്ളവർ  എത്രയും പെട്ടെന്ന് കമ്മറ്റിക്കാരുമായി ബന്ധപ്പെടണമെന്ന് ഫോമാ പ്രസിഡൻറ് ഡോക്ടർ ജേക്കബ് തോമസ് , ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ,വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളം, ജോയൻറ് സെക്രട്ടറി ഡോക്ടർ ജയ്മോള്‍ ശ്രീധർ, ജോയൻറ് ട്രഷറർ ജെയിംസ് ജോർജ് , കൺവെൻഷൻ ചെയർമാൻ തോമസ് സാമുവൽ (കുഞ്ഞുമാലിയിൽ) എന്നിവർ ഓർമ്മിപ്പിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.