PRAVASI

പീറ്റർ കുളങ്ങരയ്ക്ക് ഫോമാ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം

Blog Image
ഫോമായുടെ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം പീറ്റർ കുളങ്ങരയ്ക്ക് പൂണ്ട കാനയിൽ നടക്കുന്ന എട്ടാമത് ഫോമാ അന്തർദ്ദേശീയ കൺവൻഷനിൽ മുൻ മന്ത്രി അഡ്വ. മോൻസ് ജോസഫ് എം. എൽ. എ സമ്മാനിച്ചു.അമേരിക്കയിലും കേരളത്തിലും നടത്തിയ ജീവകാര്യണ്യ പ്രവർത്തനങ്ങൾക്കാണ് ഫോമാ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകിയതെന്ന് ഫോമാ അവാർഡ് കമ്മറ്റി വിലയിരുത്തി.

ഫോമായുടെ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം പീറ്റർ കുളങ്ങരയ്ക്ക് പൂണ്ട കാനയിൽ നടക്കുന്ന എട്ടാമത് ഫോമാ അന്തർദ്ദേശീയ കൺവൻഷനിൽ മുൻ മന്ത്രി അഡ്വ. മോൻസ് ജോസഫ് എം. എൽ. എ സമ്മാനിച്ചു.അമേരിക്കയിലും കേരളത്തിലും നടത്തിയ ജീവകാര്യണ്യ പ്രവർത്തനങ്ങൾക്കാണ് ഫോമാ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകിയതെന്ന് ഫോമാ അവാർഡ് കമ്മറ്റി വിലയിരുത്തി.

ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് ,ജനറൽ സെക്രട്ടറി ഓജസ് ജോൺ ,ട്രഷറർ ബിജു തോണിക്കടവിൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ: ജയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജയിംസ് ജോര്‍ജ്ജ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ കുഞ്ഞു മാലിയില്‍   അവാര്‍ഡ് കമ്മിറ്റി ചെയര്‍മാൻ  തോമസ് കോശി, കോ-ചെയമാൻ ചാക്കോ കോയിക്കലേട്ട്, കമ്മിറ്റിയംഗങ്ങളായ  ലൂക്കോസ് പൈനുങ്കല്‍, മേഴ്‌സി സാമുവല്‍, വില്‍സണ്‍ ഊഴത്തില്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നായി (ചാരിറ്റി, വുമണ്‍ എംപവര്‍മെന്റ്, ബിസിനസ് എക്‌സലന്‍സ്, ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍, ഫോമാ ജോബ് വെല്‍ഡന്‍, ഫോമാ ബെസ്റ്റ് റീജിയന്‍, ഫോമാ ബെസ്റ്റ് അസോസിയേഷന്‍, ഫോമാ ബെസ്റ്റ് റീജിയന്‍ പ്രൊസഷന്‍, ഫോമാ ഷോര്‍ട്ട് സ്റ്റോറി വിജയികള്‍) തെരഞ്ഞെടുക്കപ്പെട്ടവരെ വേദിയിൽ ആദരിച്ചു .

പീറ്റർ കുളങ്ങരയുടെ ജീവിതം
ഒരു പൊതുനിരത്തിൽ ആരും ഏറ്റെടുക്കാൻ ഇല്ലാതെ നമ്മുടെ മൃതദേഹം കിടക്കുന്നത് സ്വപ്നത്തിൽപോലും ആലോചിക്കാൻ പേടി ഉള്ളവരാണ് നമ്മൾ മലയാളികൾ.പീറ്റർ കുളങ്ങരയുടെ ജീവിതം കേൾക്കുമ്പോൾ, അദ്ദേഹത്തിന്റെ മാനുഷികപരിഗണനയെ പറ്റി ചർച്ച ചെയ്യുമ്പോൾ അത്തരത്തിലൊരു മനുഷ്യനുള്ള ഭൂമിയിൽ നമ്മൾ ആരും അനാഥരായി മടങ്ങേണ്ടി വരില്ല എന്ന ഒരു ഉറപ്പുണ്ട്. അതുതന്നെയാണ് ഈ ഭൂമിയിൽ തന്റേതെന്ന് കരുതി മാറ്റിവയ്ക്കാൻ അദ്ദേഹത്തിന് ബാക്കിയുള്ളത്. മരണത്തിലും കൂട്ടിരിക്കുന്നതിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട് ഭൂമിയിൽ.

കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ കുളങ്ങര കെ. ജെ. മാത്യുവിന്‍റേയും ചിന്നമ്മ മാത്യുവിന്‍റേയും എട്ട് മക്കളില്‍ ഏഴാമനായാണ്   പീറ്റർ  കുളങ്ങര ജനിച്ചത്.പുത്തനങ്ങാടി സെന്‍റ് മേരീസ് സ്കൂളില്‍  നാലാം ക്ലാസ് വരെ പഠിച്ച പീറ്റർ പിന്നീട് കോട്ടയം സി. എം. എസ് സ്കൂളിലേക്ക് മാറുകയും എസ്. എസ്. എല്‍. സി പൂര്‍ത്തിയാക്കുകയും ചെയ്തു. സി എം എസ്  കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. 
കുട്ടിക്കാലം മുതൽക്കേ കണ്ടും കേട്ടും വളർന്ന ശീലം ആയതുകൊണ്ട് തന്നെ പരസ്പരസഹായം കുളങ്ങര കുടുംബത്തിലെ കുട്ടികളുടെ മുഖമുദ്രയായി മാറി.അങ്ങനെ  പീറ്റർ കുളങ്ങരയും ഏറ്റവുമധികം സമൂഹത്തോടും മനുഷ്യരോടും സംവദിച്ചു തുടങ്ങി. പലർക്കും പല സഹായങ്ങളും ചെയ്‌തു പോന്നു. സാമൂഹിക പ്രവർത്തനങ്ങളിലും, സാമൂഹ്യ സേവനത്തിലും പീറ്റർ എപ്പോഴും മുന്നിട്ടിറങ്ങി. 

1982 ൽ അമേരിക്കയിലേക്ക് ചേക്കേറുമ്പോഴും മാതാപിതാക്കൾ   പഠിപ്പിച്ചുതന്ന നന്മയും നേരിന്റെ  വഴികളും പീറ്റർ കുളങ്ങരയുടെ ഹൃദയത്തിൽ ഉണ്ടായിരുന്നു.  അമേരിക്കയിൽ എത്തിയ ശേഷം ഡിവറായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന്  ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ അസോസിയേറ്റ് ഡിഗ്രിയെടുത്ത പീറ്റർ സഹപാഠികളുടെ എല്ലാം പ്രിയപ്പെട്ടവനായിരുന്നു. കേബിൾ ടി വി ഏരിയാ മാനേജരായി പീറ്റർ അഞ്ചു വർഷത്തോളം ജോലി ചെയ്തു. 1991 ൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങി .ജോലിക്കൊപ്പം തന്നെ സാമൂഹ്യ പ്രവർത്തനത്തിലേക്ക് ഇറങ്ങേണ്ടതിന്റെ ഒരു ആവശ്യകത കൂടി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉടലെടുത്തത് അമേരിക്കയിൽ വച്ചായിരുന്നു. തന്റെ കസിൻ മരിച്ച സമയത്ത് ഫ്യൂണറൽ ഹോമിൽ പോയി സംസ്കാര ചടങ്ങുകൾക്ക് വേണ്ട കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അതൊരു ഉത്തരവാദിത്വം ആണെന്ന്  പീറ്റർ കുളങ്ങരയ്ക്ക് മനസിലായത്  . മരിച്ചവരെ സമാധാനമായി യാത്രയാക്കാൻ ഉള്ള ഒരു സാമൂഹിക അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ നല്ല മനസ്സുണ്ടാവണം.മരിച്ചവരെ സമാധാനത്തോടെ മടക്കി അയയ്ക്കുക എന്നുള്ളത് കുടുംബാംഗങ്ങൾക്കും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് . അന്നുമുതൽക്കാണ് പീറ്റർ കുളങ്ങര മരിച്ചവർക്ക് ഇടയിലേക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയത്. 
സംസ്കാര ചടങ്ങുകൾക്ക് പള്ളി ഇല്ലാതിരുന്ന സമയത്തും മരിച്ച ആളുകൾക്ക് വേണ്ടി പീറ്റർ കുളങ്ങര പ്രവർത്തിച്ചു. അവരുടെ സംസ്കാരത്തിന് വേണ്ടതെല്ലാം ചെയ്തു കൊടുത്തു അവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ അവരെ പ്രാപ്തരാക്കി. 

'അമേരിക്കയിൽ സംസ്കാരവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നാം അഭിമുഖീകരിക്കുന്നുണ്ട്. നല്ലൊരു ഫ്യൂണറൽ ഹോം കണ്ടെത്തണം. അതിനായി നമുക്ക് അവരുമായി വിലപേശണം . മാന്യമായ രീതിയിൽ അവ നടത്തിക്കൊടുക്കണം. പള്ളി എന്ന് മാത്രമല്ല. ഏത് വിഭാഗത്തിൽ പെട്ടവർക്കും സഹായം എത്തിച്ചു നൽകും',

ഒരിക്കലും പീറ്റർ ഇതിനൊന്നും യാതൊരു പ്രതിഫലവും കൈപ്പറ്റിയിട്ടില്ല. കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽ അഞ്ചോളം ശവസംസ്കാരങ്ങൾ പീറ്ററിൻറെ നേതൃത്വത്തിൽ നടത്തി. അന്ന് വളരെ കഷ്ടപ്പെട്ട് ആർക്കും കോവിഡ് പകരാതിരിക്കാൻ വേണ്ട മുൻകരുതലുകളും  പീറ്റർ സ്വീകരിച്ചിരുന്നു.

എല്ലാത്തിലുമുപരി അമേരിക്കയിലെ മലയാളി സംഘടനകളിൽ നിറസാന്നിധ്യമാണ്  പീറ്റർ കുളങ്ങര. ചിക്കാഗോ കെ.സി. എസിന്റെ ട്രഷറർ , വൈസ് പ്രസിഡന്റ്, കെ.സി. സി. എൻ. എ, ആർ വി പി, മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ആദ്യകാല ചെയർമാൻ, പിന്നീട് പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. തുടർന്ന് ഫോമ ആർ. വി.പി. നാഷണൽ കൗൺസിൽ മെമ്പർ ,ഫോമ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ , ഫോമ ഹൗസിംഗ് പ്രോജക്ട് മെമ്പർ, ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ  പള്ളിയുടെ പ്രഥമ കൈക്കാരൻ (ട്രസ്റ്റി) 2010 മുതൽ പള്ളിയുടെ  ഫ്യൂണറൽ കോ- ഓർഡിനേറ്റർ എന്നീ നിലകളിലും തന്റെ വൈധഗ്ദ്യം അദ്ദേഹം പ്രകടിപ്പിച്ചു. 

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ സജീവ പ്രവർത്തകനും 2018-20 കാലഘട്ടത്തിലെ പ്രസിഡന്റുമായി മാറി. സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ  25 വീടുകൾ കേരളത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുവാൻ അദ്ദേഹം മുന്നിട്ട് പ്രവർത്തിച്ചു . സാമൂഹ്യ പ്രവർത്തകയായ സുനിൽ ടീച്ചറുമായി ചേർന്ന് ഇവയിൽ 11 വീടുകൾ പീറ്റർ കുളങ്ങര മറ്റുള്ളവരുടെ സഹായത്തോടെ പൂർത്തിയാക്കിയിട്ടുണ്ട്. 

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വടം വലി മത്സരം നടത്തുമ്പോൾ അതിന്റെ അമരത്ത് പീറ്റർ കുളങ്ങരയുണ്ടായിരുന്നു.ആദ്യത്തെ കോവി ഡ് കാലത്ത് വീട്ടിലകപ്പെട്ട സമയത്ത് സുഹൃത്തുക്കളുമായി സൂമിൽ വൈകിട്ട് സംസാരിക്കുന്നതിനിടെ 'ചിയേഴ്‌സ്‌ ക്ലബ്ബ് ' എന്ന ഒരു പ്രസ്ഥാനത്തിന് പീറ്റർ കുളങ്ങരയും കൂട്ടുകാരും തുടക്കമിട്ടത് . തുടർന്ന്  ചിയേഴ്‌സ്‌ ക്ലബ്‌ ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് മാറുകയായിരുന്നു. ഒരു വിനോദം വലിയൊരു നന്മയായി മാറുന്നത് അങ്ങനെയാണ്. തുടർന്ന് ഈ കൂട്ടായ്മയ്ക്ക് കീഴിൽ കോവിഡ് കാലത്ത് നാട്ടിൽ ഭക്ഷണം വിതരണം ചെയ്യുകയും, 10 ആധുനിക തയ്യൽ മെഷീനുകൾ സ്ത്രീകൾക്കായി വിതരണം ചെയ്യുകയും ചെയ്തു.ഫോമയുടെ നേതൃത്വത്തിൽ നൂറിലധികം ഇലക്ട്രോണിക് വീൽ ചെയറുകൾ,മുച്ചക്ര സ്‌കൂട്ടറുകൾ ഭിന്നശേഷിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും കോട്ടയത്തുവെച്ച് വിതരണം ചെയ്തിരുന്നു .അടുത്ത വീൽ ചെയർ വിതരണം കാസർകോട്ട് വെച്ച നൽകും .

ഇരുപത് വർഷമായി ചിക്കാഗോയിൽ എൽ ഡി. എഫ് കൺവീനറായി പ്രവർത്തിക്കുന്ന മനുഷ്യനാണ് പീറ്റർ കുളങ്ങര. അതുകൊണ്ട് തന്നെ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ കാമ്പയിൻ കമ്മറ്റി അംഗമായി പ്രവർത്തിച്ചിരുന്നു. ആ സമയത്ത് വേണ്ട സഹായങ്ങളെല്ലാം തന്നെ കേരളത്തിൽ എത്തിക്കുവാൻ ആവശ്യമായതെല്ലാം അദ്ദേഹം ചെയ്തിരുന്നു. കുടുംബത്തിന്റെ പിന്തുണയാണ് ഇന്നത്തെ പീറ്ററിനെ വാർത്തെടുത്തത്. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പുറകിൽ ചിക്കാഗോയിൽ നേഴ്സായി സേവനം അനുഷ്ഠിക്കുന്ന ഭാര്യ ചിങ്ങവനം മൂഴിപ്പറമ്പിൽ സാലിക്കുട്ടിയുണ്ട്. ചുറ്റിലും സഹോദരൻമാരുടേയും, സഹോദരിയുടെയും പൂർണ്ണ പിന്തുണയുണ്ട്.

രണ്ട് മക്കളായ ഷെറിലും, മിഷേലും അപ്പന്റെ നന്മകൾക്കൊപ്പം തന്നെ ചുവടുവയ്ക്കുന്നുണ്ട്.ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിത വളർച്ചയ്ക്കായി സേവനം നടത്തുന്ന ഷെറിൽ ,ഭർത്താവ് പോലീസ് ഉദ്യോഗസ്ഥനായ ടോണി പടിയറ ചങ്ങനാശേരി.
മിഷേൽ സ്പീച്ച് പത്തോളജിസ്റ്റാണ്.ഭർത്താവ് റ്റോബിൻ  ഇണ്ടിക്കുഴി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജരായി ജോലി ചെയ്യുന്നു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.