PRAVASI

എച്ച്.പി.എഫ് കണ്‍വന്‍ഷന്‍ ആഗസ്റ്റ് 24, 25; വെള്ളി, ശനി എന്നീ ദിവസങ്ങളില്‍

Blog Image
ഹൂസ്റ്റണ്‍ സിറ്റിയിലും പരിസരങ്ങളിലുമുള്ള 16 സഭകളുടെ ഐക്യവേദിയായ ഹൂസ്റ്റണ്‍ പെന്തെക്കോസ്തല്‍ ഫെലോഷിപ്പിന്‍റെ ഒരു പ്രത്യേക കണ്‍വന്‍ഷന്‍ ആഗസ്റ്റ് 24, 25; വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ വൈകിട്ട് 6.30-നു ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണില്‍വെച്ചു നടക്കുന്നതാണ്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സിറ്റിയിലും പരിസരങ്ങളിലുമുള്ള 16 സഭകളുടെ ഐക്യവേദിയായ ഹൂസ്റ്റണ്‍ പെന്തെക്കോസ്തല്‍ ഫെലോഷിപ്പിന്‍റെ ഒരു പ്രത്യേക കണ്‍വന്‍ഷന്‍ ആഗസ്റ്റ് 24, 25; വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ വൈകിട്ട് 6.30-നു ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണില്‍വെച്ചു നടക്കുന്നതാണ്. ചര്‍ച്ചിന്‍റെ വിലാസം 11120 സൗത്ത് പോസ്റ്റ് ഓക്ക് റോഡ്, ഹൂസ്റ്റണ്‍, ടെക്സസ് 77035.
അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകളിലും കണ്‍വന്‍ഷനുകളിലും പ്രസംഗിക്കാന്‍ കേരളത്തില്‍ എത്തിയ പാസ്റ്റര്‍ ഫെയ്ത്ത് ബ്ലസ്സന്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും. എച്ച്.പി.എഫ് ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.
പ്രസിഡണ്ട് ഡോ. ഷാജി ഡാനിയേല്‍, വൈസ് പ്രസിഡണ്ട് ചാക്കോ പുളിയംപ്പള്ളില്‍, സെക്രട്ടറി തോമസ് വറുഗീസ്, ട്രഷറര്‍ ജേക്കബ് ജോണ്‍, വര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ സിബില്‍ അലക്സ്, മീഡിയ ജോയി തുമ്പമണ്‍, മിഷന്‍ ആന്‍റ് ചാരിറ്റി കുരുവിള മാത്യു എന്നിവര്‍ നേതൃത്വം കൊടുക്കും.
കണ്‍വന്‍ഷനുകള്‍, സഹോദരിമാരുടെ മീറ്റിംഗുകള്‍, യുവജന മീറ്റിംഗുകള്‍, സെമിനാറുകള്‍, പാസ്റ്റേഴ്സ് മീറ്റിംഗുകള്‍, പ്രാര്‍ത്ഥന സംഗമങ്ങള്‍, ജീവകാരുണ്യ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ സംഘടന കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ അധികമായി ചെയ്തുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 832 677 7759

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.