PRAVASI

സ്വിറ്റ്സർലൻഡിലെ ഇന്റർലേക്കൺ

Blog Image
ട്രെയിനിലും ബസിലും ട്രാമുകളിലുമായി സ്വിറ്റ്സർലൻഡിൽ യാത്രാ ചെയ്ത ഞങ്ങൾക്ക് ഏറെ ആസ്വാദ്യകരമായതു രണ്ടു ദിവസം കൊണ്ടു ഏതാണ്ട് 700 കിലോമീറ്ററിൽ അധികം നീണ്ടു നിന്ന കാർ ഡ്രൈവ് ആയിരുന്നു. സ്വിറ്റ്സർലൻഡിലെ ടണലുകളിൽ കൂടിയുള്ള ഡ്രൈവ് ഹരം പിടിപ്പിക്കുന്നതായിരുന്നു.   

  വിവാഹ ജീവിതത്തിലെ ഇരുപത്തിയഞ്ചാം വർഷത്തിലൂടെ കടന്നു പോകുന്ന ഞാനും പ്രിയതമ അനിതയും മക്കളോടൊപ്പം ഈ വേനൽക്കാലത്തെ ഒരു യാത്രയ്ക്കായി തെരെഞ്ഞെടുത്തത് സ്വിറ്റ്സർലൻഡും യു കെ യും ആയിരുന്നു. 
.                              അതിനായി ജൂൺ 25 ന് ഫ്ലോറിഡായിലെ ഓർലാണ്ടോ എയർപോർട്ടിൽ നിന്നും യു കെ യിലെ ഗേറ്റ്‌വിക്ക് ലേക്ക് വിമാനം കയറിയ ഞങ്ങളെ എയർപോർട്ടിൽ സ്വീകരിച്ചത് ചേച്ചിയുടെ മകനും യു കെ യിലെ ഉദ്യോഗസ്‌ഥനുമായ ജോസഫ് ജോൺ ആണ്. തുടർന്ന് ചേച്ചിയുടെ മൂത്ത മകൾ ആൻസിയുടെ ബെഡ്ഫോഡിൽ ഉള്ള വസതിയിൽ എത്തിയ ഞങ്ങളെ തനി മലയാളതനിമ നിറഞ്ഞു നിന്ന രുചികരമായ ഭക്ഷണം നൽകിയാണ് ആൻസിയും മരുമകൻ ഷിയോ വാഴക്കാലയും സ്വീകരിച്ചത്.  
.                           ജൂൺ 27 ന് എന്റെ ബാല്യകാല സുഹൃത്തും സഹപാഠിയും യു കെ യിലെ താമസക്കാരനുമായ ജസ്റ്റിൻ കുടിലിൽ നോടൊപ്പം ലണ്ടൻസിറ്റി കാണുവാൻ ഞാൻ പോയപ്പോൾ അനിത തന്റെ യു കെ യിലും അയർലണ്ടിലും പഴയ സഹപാഠികൾക്കൊപ്പം ലുട്ടെനിൽ ഒരു റീയൂണിയൻ സംഘടിപ്പിച്ചു. 
.                           രണ്ടു ദിവസത്തെ ലണ്ടൻസിറ്റി സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തി പിറ്റേ ദിവസം യു കെ യിലെ കിഴക്കൻ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഐലെ ഓഫ് ഫൈറ്റിൽ 3 ദിവസത്തെ ഫാമിലി റീയൂണിയൻ വേണ്ടി നാട്ടിൽ നിന്നും എത്തിയ ചേച്ചിയും ചേട്ടനും ഉൾപ്പെടെ ഞങ്ങൾ 15 പേർ നാലു കാറുകളിലായി പുറപ്പെട്ടു യാത്രാ മദ്ധ്യേ സഹോദരി പുത്രൻ ഡെറിക്കിന് സന്ദർശിച്ചു അവന്റെ വസതിയിൽ നിന്നും സ്വാദിഷ്ടമായ ബ്രേക്ക്ഫാസ്റ്റും കഴിച്ചു അവനു ഈ അടുത്ത് ജനിച്ച കുഞ്ഞിനേയും കണ്ടാണ് യാത്ര തുടർന്നത്. 
.                           ഉച്ചയോടെ ഐലെ ഓഫ് ഫൈറ്റിൽ എത്തിയ ഞങ്ങൾക്ക് താമസിക്കുവാൻ 10ൽ അധികം ബെഡ്റൂമുകൾ ഉള്ള രണ്ടു വലിയ കോട്ടേജ് ആണ് ബുക്ക്‌ ചെയ്തിരുന്നത്. 
.                            ഷിയോയുടെയും ആൻസിയുടെയും പോളിന്റെയും നേതൃത്വത്തിൽ ഉള്ള റീയൂണിയൻ കോർഡിനേഷൻ അമ്പരപ്പിക്കുന്നതായിരുന്നു. 
.                                 ക്രിക്കറ്റ് കളിയും ഫുട്ബോൾ ഉം ബീച്ച് സന്ദർശനങ്ങളും തനി നാടൻ ശൈലിയും പാശ്ചാത്യ രീതിയിലുമുള്ള കുക്കിംഗ്‌ ഉം പാട്ടും മേളവും ഉൾപ്പെടെ ആ രണ്ടു രാത്രിയും മൂന്നു പകലും നീണ്ടു നിന്ന ആഘോഷം ചേച്ചിയുടെ പിറന്നാൾ കേക്കും കഴിച്ചാണ് പിരിഞ്ഞത്.    
.                               ജൂലൈ രണ്ടിന് ലുട്ടെനിൽ നിന്നും സ്വിറ്റ്സർലൻഡിലെ ജെനീവയിലേക്ക് വിമാനം കയറിയ എന്റെ കുടുംബം ജെനീവയിൽ എത്തി ഉച്ചയോടെ ഹോട്ടലിൽ എത്തി. വിശ്രേമത്തിന് ശേഷം രാത്രി വൈകി വരെ ജെനീവ നഗരം മുഴുവൻ ചുറ്റി കണ്ട ശേഷം പിറ്റേ ദിവസം വേൾഡ് ഹെൽത്ത്‌ ഓർഗാണൈസേഷന്റെ ആസ്ഥാനവും യുണൈറ്റഡ് നേഷനും റെഡ് ക്രോസിന്റ ആസ്ഥാനവും സന്ദർശിച്ചു കഴിഞ്ഞപ്പോൾ സ്വിറ്റ്സർലൻഡിലെ ഏതാണ്ട് രണ്ടു ദിവസം പൂർത്തിയായി. 
.                           തുടർന്ന് സ്വിറ്റ്സർലൻഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബേൺ സിറ്റി ലോസന്നാ, ലുസൺ,  ബ്രീൻസ് തുടങ്ങി ഒരുപാട് സ്‌ഥലങ്ങൾ സന്ദർശിച്ച ഞങ്ങൾക്ക് ഏറെ അത്ഭുതം ആയതു ഇന്റർലേക്കൺ ആയിരുന്നു സ്വർഗം ഭൂമിയിലേക്ക് എടുത്തു വച്ചതാണോ എന്നു തോന്നി പോകുന്ന ഇന്റർലേക്കൺ ന്റെ സൗന്ദര്യം വിവരണാതീതമാണ്.   
.                           ട്രെയിനിലും ബസിലും ട്രാമുകളിലുമായി സ്വിറ്റ്സർലൻഡിൽ യാത്രാ ചെയ്ത ഞങ്ങൾക്ക് ഏറെ ആസ്വാദ്യകരമായതു രണ്ടു ദിവസം കൊണ്ടു ഏതാണ്ട് 700 കിലോമീറ്ററിൽ അധികം നീണ്ടു നിന്ന കാർ ഡ്രൈവ് ആയിരുന്നു. സ്വിറ്റ്സർലൻഡിലെ ടണലുകളിൽ കൂടിയുള്ള ഡ്രൈവ് ഹരം പിടിപ്പിക്കുന്നതായിരുന്നു.   
.                      സ്വിറ്റ്സർലൻഡിലെ അവസാന ദിവസം സൂറിച്ചിന്റ മനോഹരിതയും ആസ്വദിച്ച ശേഷം യു കെ യിൽ മടങ്ങിയെത്തി ചേച്ചിയുടെ ഇളയ മകൾ അഞ്ജുവും മരുമകൻ ആൽബിനും കുടുംബാങ്ങൾക്കായി ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറും കഴിച്ചു പിറ്റേ ദിവസം യു കെ യിൽ നിന്നും തിരിച്ചു ഓർലാണ്ടോയിലേക്ക് വിമാനത്തിൽ ഇരിക്കുമ്പോൾ കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷം ദൈവം തന്ന അനുഗ്രഹത്തെ ഓർത്തു ഞങ്ങളുടെ ഇരുവരുടെയും കണ്ണിൽ നിന്നും ഓരോ തുള്ളി കണ്ണുനീർ പൊഴിഞ്ഞു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.