അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് കൈമാറാമെന്ന് ഹൈക്കോടതി. ഇതിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് തീരുമാനം.

മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ ലോറന്‍സാണ് ഹര്‍ജി നല്‍കിയിരുന്നത്. ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടാണ് ആശ കോടതിയെ സമീപിച്ചത്. എന്നാൽ എം എം ലോറൻസിന്‍റെ താൽപര്യപ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയതെന്ന് മകൻ സജീവൻ അറിയിച്ചിരുന്നു.
മരണം സംഭവിച്ച് 33 ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് കൈമാറാമെന്ന് ഹൈക്കോടതി തീരുമാനം വന്നിരിക്കുന്നത്. സെപ്റ്റംബർ 21ന് അന്തരിച്ച എം എം ലോറൻസിന്റെ മൃതദേഹം നിലവിൽ കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.