KERALA

മോഹന്‍ലാല്‍ ആശുപത്രിയില്‍;അഞ്ച് ദിവസം വിശ്രമം

Blog Image
നടന്‍ മോഹന്‍ലാൽ ആശുപത്രിയില്‍. കടുത്ത പനിയും ശ്വാസതടസവും കാരണമാണ് ലാലിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതരാണ് അസുഖവിവരം പുറത്തുവിട്ടത്.

നടന്‍ മോഹന്‍ലാൽ ആശുപത്രിയില്‍. കടുത്ത പനിയും ശ്വാസതടസവും കാരണമാണ് ലാലിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതരാണ് അസുഖവിവരം പുറത്തുവിട്ടത്. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. അഞ്ചുദിവസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായാണ് ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ലാല്‍ ആശുപത്രിയിലായതോടെ ആരാധകര്‍ വിവരങ്ങള്‍ തിരക്കി തുടങ്ങിയിരുന്നു. ഇതോടെയാകണം ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.