KERALA

അഞ്ച് ദിവസത്തേക്ക് അറസ്റ്റ് പാടില്ല; മുകേഷിന് താത്കാലിക ആശ്വാസം

Blog Image
നടിയുടെ ലൈംഗികാരോപണ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിന് താത്കാലിക ആശ്വാസം. സെപ്റ്റംബര്‍ 3വരെ മുകേഷിന്റെ അറസ്റ്റ് ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. മുകേഷ് നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. സെപ്റ്റംബര്‍ മൂന്നിന് കോടതി കേസ് വീണ്ടും പരിഗണിക്കും

നടിയുടെ ലൈംഗികാരോപണ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിന് താത്കാലിക ആശ്വാസം. സെപ്റ്റംബര്‍ 3വരെ മുകേഷിന്റെ അറസ്റ്റ് ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. മുകേഷ് നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. സെപ്റ്റംബര്‍ മൂന്നിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

നടിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി മുകേഷ് കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്നും ബ്ലാക്‌മെയില്‍ ചെയ്യാന്‍ പരാതിക്കാരി ശ്രമിച്ചുവെന്നും മുകേഷ് ഹര്‍ജിയില്‍ ആരോപിച്ചു.

ജാമ്യഹര്‍ജിയില്‍ കോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ വിശദീകരണം തേടി. മൂന്നിന് കേസില്‍ വിശദമായ വാദം കേള്‍ക്കും. തുടര്‍ന്നായിരിക്കും ജാമ്യത്തില്‍ തീര്‍പ്പ് കൽപിക്കുക. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം എല്‍ എയുമായ മുകേഷിനെതിരെ കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്.

കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.