കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷണവിമര്‍ശനവുമായി കെ മുരളീധരന്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇല്ലെന്ന് മുരളീധരന്‍
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷണവിമര്‍ശനവുമായി കെ മുരളീധരന്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇല്ലെന്ന് മുരളീധരന്‍. നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരന്‍, എ. കെ. ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ മതിയാകുമായിരുന്നു. എന്നാല്‍ ഇന്ന് രാഹുല്‍ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ്. ഇതില്‍ മാറ്റം വരണമെന്നും മുരളീധരന്‍ പറഞ്ഞു.
തെരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതി കോണ്‍ഗ്രസിലില്ല. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയില്‍ നടക്കുന്നില്ല. പിണറായി വിജയനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് കരുതി ഒന്നും ചെയ്യാതിരുന്നാല്‍ ഭരണം കിട്ടില്ല. പണിയെടുത്താലേ ഭരണം കിട്ടൂ. സംസ്ഥാനത്ത് നിലവില്‍ ബിജെപി – സിപിഎം ധാരണ ഒരുപാട് സ്ഥലത്തുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അതിന്റെ സത്യം അറിയാം. ഇതൊന്നും അറിയാത്ത ചില വിദ്വാന്‍മാര്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
നട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടിയിലാണ് തന്നോട് കയറാന്‍ പറഞ്ഞത്. തൃശൂരില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസ് ആണെന്ന് എല്ലാവരും ഓര്‍ക്കണമെന്നും കെ.മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് വെള്ളയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലാണ് അദ്ദേഹം ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.