സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആർഎസ്എസ് വേദിയിൽ. ആർഎസ്എസിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പരിപാടികളിൽ ആണ് ഔസേപ്പച്ചൻ പങ്കെടുത്തത്. ആർഎസ്എസ് വിശാലമായ സംഘടനയെന്ന് പരിപാടിയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞ ഔസേപ്പച്ചൻ മോദിയെ പുകഴ്ത്തിയും സംസാരിച്ചു.

യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആർഎസ്എസ് നൽകിയ പാഠങ്ങൾ ആണെന്നും ഇതുപോലൊരു അച്ചടക്കം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ഉള്ള പാഠങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.
സംഘത്തിൽ പ്രവർത്തിക്കുന്നവരെ വിശുദ്ധന്മാർ എന്നാണ് വിളിക്കേണ്ടതെന്ന് പറഞ്ഞതോടൊപ്പം ആർഎസ്എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്നും നാട് നന്നാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന സംഘത്തിന് പ്രണാമമെന്നും അദ്ദേഹം പറഞ്ഞു.ബി ഗോപാലകൃഷ്ണൻ വിളിച്ചതിനാലാണ് പരിപാടിയിൽ പങ്കെടുത്തതെന്നും ജാതി മതഭേദമന്യേ നടക്കുന്ന പരിപാടിയാണ്. എല്ലാ ഭാരതീയരും ഒന്നാണെന്നും നമ്മൾ ഒന്നായി പ്രവർത്തിക്കുകയെന്നും സംസാരിക്കുന്നത് രാഷ്ട്രീയമല്ല എന്നും ഔസേപ്പച്ചൻ വേദിയിൽ പറഞ്ഞു. സ്വന്തം ജീവിതം ലൗകികമായ കാര്യങ്ങൾക്ക് വേണ്ടി പ്രയോഗിക്കാതെ മനുഷ്യരുടെ നന്മയ്ക്കായി അഹോരാത്രം പ്രവർത്തിക്കുന്നവരാണ് സംഘം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.