PRAVASI

പൂവുകൾക്ക് പുണ്യകാലം : ഇവിടെ മനസുകൾക്ക് സ്വർഗ പൂർണിമ

Blog Image
മലങ്കര ഓർത്തഡോക്സ്  നോർത്ത് ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് ആണ് രംഗം. ക്വയർ ആണ് പ്രശ്നം. സാരിയാണ് കേന്ദ്ര ബിന്ദു.റോക്ക് ലാന്റുകാർക്ക് ഇത് പുത്തരിയല്ല  - നാലാം തവണയാണ് അവരെ തേടി ഫാമിലി കോൺഫറൻസിന്റെ വിളി വരുന്നത് .മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ വിളിച്ചാൽ വിളി കേൾക്കുന്നവരെ  വേണ്ടെ  വിളിക്കാൻ!

ലാങ്കസ്റ്റർ  (പെൻസിൽവേനിയ):മലങ്കര ഓർത്തഡോക്സ്  നോർത്ത് ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് ആണ് രംഗം. ക്വയർ ആണ് പ്രശ്നം. സാരിയാണ് കേന്ദ്ര ബിന്ദു.റോക്ക് ലാന്റുകാർക്ക് ഇത് പുത്തരിയല്ല  - നാലാം തവണയാണ് അവരെ തേടി ഫാമിലി കോൺഫറൻസിന്റെ വിളി വരുന്നത് .മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ വിളിച്ചാൽ വിളി കേൾക്കുന്നവരെ  വേണ്ടെ  വിളിക്കാൻ!

റോക്ക് ലാന്റ്  എന്ന് പറഞ്ഞാലും 2 പള്ളികൾ ചേർന്നാണ് ക്വയർ ഉണ്ടാക്കുന്നത് . സഫേൺ സെന്റ് മേരീസും, ഓറഞ്ച് ബർഗ് സെന്റ് ജോൺസും .

എനി വേ, വിളി വന്നു - ഫെബ്രുവരിയിൽ സെന്റ് മേരീസ് വികാരി ഫാ.ഡോ .രാജു വറുഗീസും സെന്റ് ജോൺസ് വികാരി ഫാ. എബി പൗലൂസും തമ്മിലൊത്തു .ബെറ്റി സഖറിയയെ ക്വയർ മാസ്റ്റർ ആയി പ്ലാൻ ചെയ്തു. ക്വയർ ലീഡർ ആയി ആൻസി ജോർജിനെയും തിരഞ്ഞെടുത്തു .

ഏതാണ്ട് 15 പ്രാക്ടീസുകളോളം കഴിഞ്ഞു. അടുത്ത ക്വസ്റ്റ്യൻ? ആരാണ് പൂച്ചയ്ക്ക് മണി കെട്ടുന്നത് ? എലിസബത്ത് വർഗീസ് , അനു  ജോൺ , റെജീനാ സോജി, ഡോ. മനോ സഖറിയാ എന്നിവർക്കായി ആ കുറി വീണു . കേരളവുമായി ഹോട്ട് ലൈൻ ഉണ്ടാക്കി. സാരികളുടെ മെയ്ക്ക്, എത്ര 'പല്ലു' , ബ്ലൗസിന്റെ തയ്യൽ രീതികൾ, ചുരിദാർ / ദുപ്പട്ട എല്ലാം ഇതാ പെട്ടെന്ന് കഴിഞ്ഞത് പോലെ. പറഞ്ഞുതീരുന്നതിന് മുൻപേ 4 സാരികളും അവയ്ക്ക് ചേരുന്ന ബ്ലൗസുകളുംആണുങ്ങളെ കുറയ്ക്കാൻ പറ്റുമോ ? ഷർട്ടും ഷർട്ടിന് ചേരുന്ന ടൈയും എല്ലാം ഓൺലൈനിൽ റെഡി.

ആദ്യത്തെ ദിവസം നീല കളറിൽ സാരി. 2 കുരിശ് രൂപങ്ങളും അതിലുണ്ട് .
രണ്ടാം ദിവസം രാവിലെ മജന്താ കളറിൽ,  അടിപൊളി, സാരി. പുരുഷ കേസരികൾക്ക് മജന്താ ടൈ ! പോരേ പൂരം!

 മൂന്നാം ദിവസം  വൈകുന്നേരം - മഞ്ഞ സാരി, പൂക്കളുള്ള പല്ലു, വിശേഷപ്പെട്ടത് തന്നെ.

4 -ാം ദിവസം - ഓഫ് വൈറ്റ് സാരി, പച്ച ബ്ലൗസും  - കിടു ലുക്ക്! 4 -ാം ദിവസം വൈകുന്നേരം ജഗപൊഗ - വെളുത്ത ചുരിദാറും ദുപ്പട്ടയും .പുരുഷന്മാർക്ക് മുണ്ടും ജൂബയും.

 ഫാമിലി കോൺ ഫറൻസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന സുഹൃത്ത് സജി എം പോത്തന്റെ സ്റ്റേജിൽ നിന്നിറങ്ങിയുള്ള വരവൊന്ന് കാണേണ്ടത് തന്നെയായിരുന്നു.

ഓരൊന്നന്നര  വരവായിരുന്നു അത് .

സ്റ്റേജിൽ കയറി ഈ 30 അംഗ സംഘം നിൽക്കുന്ന നിൽപ്പൊന്ന് കാണണം . സ്വർഗം നാണിച്ചു പോകും. പാവം അച്ചൻ - അച്ചന്റെ കറുത്തതും വെളുത്തതുമായ കുപ്പായങ്ങൾ അല്ലാതെ മറ്റെന്തിടാൻ?

സംഗതി ഗംഭീരമായി - ജോറായി 

ജോർജ് തുമ്പയിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.