വയനാട് ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിന്റെ വ്യാപതിയും തീവ്രതയും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു നല്‍കി. വ്യോമ നിരീക്ഷണത്തിന് ശേഷം കൽപ്പറ്റയില്‍ ഇറങ്ങിയ മോദി റോഡ് മാര്‍ഗം ചൂരല്‍മലയിലെത്തി. വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളാണ് ആദ്യം സന്ദര്‍ശിച്ചത്. സ്‌കൂളിലെ കുട്ടികളെക്കുറിച്ച് പ്രധാനമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു.

തുടര്‍ന്ന് ദുരന്തമേഖലയിലൂടെ അരക്കിലോമീറ്ററോളം പ്രധാനമന്ത്രി നടന്നുകണ്ടു. 15 മിനിറ്റ് നിശ്ചയിച്ചിരുന്ന സന്ദര്‍ശനം ഏകദേശം ഒരു മണിക്കൂറോളം നീണ്ടു. ഉരുൾപൊട്ടൽ ഉണ്ടായത് മുതൽ സ്ഥലത്തുള്ള എഡിജിപി എംആർ അജിത് കുമാറാണ് ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നല്‍കിയത്.
ചീഫ് സെക്രട്ടറി വി വേണു, ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കലക്ടർ ഡിആർ മേഘശ്രീ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ചൂരല്‍മല സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ബെയ്‌ലി പാലത്തിൽ കയറി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്നിവരും ദുരന്തമേഖലയില്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ദുരന്ത മേഖലയില്‍ നിന്നും പ്രധാനമന്ത്രി എത്തിയത് മേപ്പാടിയിലെ സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലേക്കാണ്. അവിടെ ദുരന്തബാധിതരുമായി കൂടിക്കാഴ്ച നടത്തി. ഒന്‍പത് പേരെയാണ് പ്രധാനമന്ത്രി നേരില്‍ കണ്ടത്.