PRAVASI

അപ്പന്മാര്‍ പച്ച മുന്തിരിങ്ങ കഴിച്ചാല്‍ മക്കളുടെ പല്ല് പുളിയ്ക്കുമോ?

Blog Image
അടുത്ത സമയത്ത് അമേരിയ്ക്കയില്‍ ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ കടലില്‍ കക്ക ശേഖരിയ്ക്കുവാന്‍ പോയി. കക്ക ഇറച്ചിയുടെ രൂചിയാണ് കുട്ടികളെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്. കഠിനമായ പരിശ്രമം കൊണ്ട് ഏകദേശം നുറില്‍പ്പരം കക്കകള്‍ അവര്‍ ശേഖരിച്ചു. അമേരിയ്ക്കയില്‍ നിയമാനുസരണം കക്ക ശേഖരിക്കണമെങ്കില്‍ സ്റ്റേറ്റിന്‍റെ ലൈസന്‍സ് ഉണ്ടായിരിക്കണം. ലൈലന്‍സ് ഇല്ലാതെ ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ശിക്ഷാര്‍ഹമാണ്.

അടുത്ത സമയത്ത് അമേരിയ്ക്കയില്‍ ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ കടലില്‍ കക്ക ശേഖരിയ്ക്കുവാന്‍ പോയി. കക്ക ഇറച്ചിയുടെ രൂചിയാണ് കുട്ടികളെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്. കഠിനമായ പരിശ്രമം കൊണ്ട് ഏകദേശം നുറില്‍പ്പരം കക്കകള്‍ അവര്‍ ശേഖരിച്ചു. അമേരിയ്ക്കയില്‍ നിയമാനുസരണം കക്ക ശേഖരിക്കണമെങ്കില്‍ സ്റ്റേറ്റിന്‍റെ ലൈസന്‍സ് ഉണ്ടായിരിക്കണം. ലൈലന്‍സ് ഇല്ലാതെ ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ശിക്ഷാര്‍ഹമാണ്. ലൈസന്‍സ് ഉണ്ടെങ്കിലും മത്സ്യങ്ങള്‍, കക്ക തുടങ്ങിയ സമുദ്രവിഭവങ്ങള്‍ എവിടെ നിന്ന് ശേഖരിച്ചാലും അതിനും പരിമിധികളുണ്ട്.
സ്കൂള്‍ അടഞ്ഞു, കുട്ടികള്‍ അവധികാലം ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കുട്ടികള്‍ അവരുടെ അഭിരുചിയ്ക്കനുസരിച്ച് വ്യത്യസ്ത രീതിയിലാണ് സമയം വിനിയോഗിക്കുന്നത്. ഇവിടെ ഇതാ ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ കടലില്‍ കക്ക ശേഖരിക്കുവനായി പോയിരിക്കുന്നത്. അമ്മ അവര്‍ക്ക് രുചികരമായ കക്ക ഇറച്ചിയുടെ വിഭവങ്ങള്‍ തയ്യാറാക്കി കൊടുക്കുകയും പതിവായിരുന്നു. എന്തിന് എറെ പറയുന്നു!! ഒരു സുപ്രഭാതത്തില്‍ ആ കുടുംബത്തിന് കോടതിയില്‍ നിന്ന് നോട്ടീസ് വന്നിരുന്നു . ലൈസന്‍സ് ഇല്ലാതെ കടലില്‍ നിന്ന് കക്ക ശേഖരിച്ചതിന് 89000 ഡോളര്‍ പിഴ അടയ്ക്കുവാന്. ഇത്രയും തുക അടയ്ക്കുവാന്‍ നിവര്‍ത്തിയില്ലാത്ത ആ മാതാവ് കോടതിയില്‍ നേരിട്ട് വന്ന് മാപ്പ് അപേക്ഷ സമര്‍പ്പിച്ചു.  മനസ്സലിഞ്ഞ ജഡ്ജി പിഴ ഇളവ് ചെയ്തു അത് 500 ഡോളറാക്കികുറച്ചു. അതിനോടൊപ്പം ഏതാനുംദിവസത്തെ സാമൂഹ്യ സേവനത്തിനും ഉത്തരവ് പുറപ്പെടുവിച്ചു. അങ്ങനെയാണ് മക്കള്‍ ചെയ്ത തെറ്റിന് അമ്മ ശിക്ഷിക്കപ്പെടുന്നത്. ഇത് ഇവിടെ കുറിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഓടിയെത്തിയ വാക്യമാണ്  അപ്പന്മാര്‍ പച്ചുമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ല് പുളിച്ചു എന്ന് അവര്‍ അന്നാളില്‍ ഇനി പറയുകയില്ല. ഓരോരുത്തന്‍ താന്താന്‍റെ അക്യത്യം നിമിത്തമത്രെ മരിക്കുന്നത്.   പച്ചമുന്തിരിങ്ങാ തിന്നുന്നവന്‍റെ പല്ലേ പുളിക്കുകയുള്ളു (യിരെ: 31: 29, 30 വാക്യങ്ങള്‍). എന്നാല്‍ മോശയുടെ ന്യായപ്രമാണമനുസരിച്ച് എന്നെ പകയ്ക്കുന്നവരില്‍ പിതാക്കന്മാരുടെ അക്യത്യം മൂന്നാമത്തെയും, നാലാമത്തെയും തലമുറവരെ  മക്കളുടെമേല്‍ സന്ദശിക്കയും എന്നെ സ്നേഹിച്ച് എന്‍റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്ക് ആയിരം തലമുറവരെ ദയ കാണിക്കുകയും ചെയ്യുന്നു. ന്യായപ്രമാണയുഗം അവസാനിച്ച് ക്യപായുഗത്തില്‍ ജീവിതം നയിക്കുന്ന നമ്മളില്‍ പകര്‍ത്തിയിരിക്കുന്ന ദൈവ സ്നേഹം എത്രയോ അവര്‍ണ്ണനിയമാണ്. പിതാക്കന്മാര്‍ ചെയ്ത തെറ്റിന് മക്കള്‍ ശിക്ഷിക്കപ്പെടുന്നില്ലെങ്കിലും ഒരിയ്ക്കല്‍ ന്യായവിധിയുണ്ടെന്ന വസ്തുത നാം വിസ്മരിക്കരുത്. ആയതുകൊണ്ട് പരിശുദ്ധാന്മാവിന് കീഴ്പ്പെട്ടു ജീവിതം നയിയ്ക്കുക. പരിശുദ്ധാത്മാവാണ് പാപത്തെയും, നീതിയെയും, ന്യായ വിധിയെയും  കുറിച്ച് നമ്മില്‍ ബോധം വരുത്തുന്നത് (യോഹ: 16: 8). ലേഖനത്തിന്‍റെ പ്രാരംഭത്തില്‍ ഒരമ്മ ശിക്ഷിക്കപ്പെടുവാനുള്ള പ്രധാന കാരണങ്ങള്‍ പരിശോധിച്ചാല്‍ അവര്‍ മക്കളെ ശിക്ഷണത്തില്‍ വളര്‍ത്തിയില്ലെന്ന് വ്യക്തമാകുന്നുണ്ട്. അമ്മ മക്കളുടെ തെറ്റിന് കൂട്ടു നിന്നു. ബാലന്‍ നടക്കേണ്ടുന്ന വഴി അവനെ  അഭ്യസിപ്പിക്കുക. അവന്‍ വ്യദ്ധനായാലും അവനത് വിട്ടുമാറുകയില്ല.
തിരുവചനത്തില്‍ ശാമുവേല്‍ പ്രവാചകന്‍റെ ചരിത്രം പഠിച്ചാല്‍ ബാല്യ പ്രായത്തില്‍ തന്നെ ശമുവേലിനെ തന്‍റെ മാതാവാണ് ആത്മീയ വിഷയങ്ങളില്‍ മുന്നേറുവാനുള്ള പാന്ഥാവ് തെളിയിച്ചത്. ശമുവേല്‍ ബാലനോ യഹോവയുടെ സന്നിധിയില്‍ വളര്‍ന്നുവന്നു (1 ശമു: 2: 22).  മക്കളെ ആത്മീയ വിഷയങ്ങളില്‍ സമ്പന്നര്‍ ആക്കുക എന്നതായിരിക്കട്ടെ എല്ലാ മാതാപിതാക്കളുടെ ലക്ഷ്യം. മക്കളെ ശരിയായ് വളര്‍ത്താത്തതുമൂലം ശിക്ഷിക്കപ്പെട്ടവരുടെ ചരിത്രവും നിരവധിയാണ്. ഏലീ പുരോഹിതന്‍ മക്കളെ ശിക്ഷിച്ച് വളര്‍ത്താത്തതുമൂലം ദൈവനാമം അപമാനിക്കപ്പെടുകയാണ് ചെയ്തത്. ഹന്ന തന്‍റെ മകനായ ശമുവേലിനെ ദൈവഭയത്തില്‍  വളര്‍ത്തിയതുമൂലം ദൈവനാമം  മഹിമപ്പെടുകയാണ് ചെയ്തത്. മക്കളെ എങ്ങനെ വളര്‍ത്തണമെന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളാണ്.            

രാജു തരകന്‍                


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.