PRAVASI

മോൻസ് ജോസഫിന് സെന്റ് ജൂഡിൽ സ്വീകരണം

Blog Image
ക്രൈസ്തവ മൂല്യങ്ങളും വിശ്വാസവും ഉയർത്തിപ്പിടിച്ചു കൊണ്ട് ജനങ്ങളുടെ  നന്മക്കും നാടിൻറെ പുരോഗതിക്കും വേണ്ടി അക്ഷീണം പ്രയത്‌നിച്ച ഉമ്മൻ ചാണ്ടിയാണ് തന്നെപ്പോലുള്ള പൊതുപ്രവർത്തകർക്കു  മാതൃകയെന്ന് അദ്ദേഹം പറഞ്ഞു.

വാഷിങ്ടൺ ഡി സി:ജനസേവനത്തിനുള്ള ശക്തമായ മാർഗം എന്ന നിലയിൽ രാഷ്ട്രീയ പ്രവർത്തന രംഗത്തേക്ക് യുവാക്കളും പുതിയ തലമുറയും കടന്നുവരണമെന്ന് മുൻ മന്ത്രിയും കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനുമായ മോൻസ് ജോസഫ്‌ എം എൽ എ  ആഹ്വാനം നൽകി. ‌

അമേരിക്കൻ സന്ദർശനത്തിനെത്തിയ  മോൻസ് ജോസഫിന് ‌ നോർത്തേൺ വിർജീനിയ സെന്റ് ജൂഡ് സീറോ  മലബാർ ദേവാലയത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുമാകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ മൂല്യങ്ങളും വിശ്വാസവും ഉയർത്തിപ്പിടിച്ചു കൊണ്ട് ജനങ്ങളുടെ  നന്മക്കും നാടിൻറെ പുരോഗതിക്കും വേണ്ടി അക്ഷീണം പ്രയത്‌നിച്ച ഉമ്മൻ ചാണ്ടിയാണ് തന്നെപ്പോലുള്ള പൊതുപ്രവർത്തകർക്കു  മാതൃകയെന്ന് അദ്ദേഹം പറഞ്ഞു.

സെന്റ്  ജൂഡ് ഇടവക  വികാരി ഫാ: നിക്കോളാസ്
തലക്കൂട്ടൂർ, മോന്സിന് പൊന്നാട അണിയിച്ചു സ്വീകരിച്ചു.
മന്ത്രി എന്ന നിലയിലും  നിയമസഭാംഗം എന്ന നിലയിലുമുള്ള മോൺസിന്റെ സേവനങ്ങളെ പ്രകീർത്തിച്ച ഫാ: നിക്കോളാസ് മോന്സിനെ പോലുള്ള പുതിയ  തലമുറക്ക് മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു.

16 വർഷക്കാലം മതാദ്ധ്യാപകൻ എന്ന നിലയിൽ പ്രവർത്തിച്ച കാര്യം മോൻസ് ഓർമിച്ചു.സെന്റ് ജൂഡ് പാരിഷ്  ട്രസ്റ്റിമാരായ ജെയ്‌സൺ പോൾ , ജോബിൻ ജോണി, മേരി ജെയിംസ്, സാറാ റോബിൻസൺ എന്നിവർ നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.