കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുളള തിരച്ചില്‍താത്കാലികമായി അവസാനിപ്പിക്കാനുള്ള കർണാടകയുടെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് മന്ത്രി റിയാസ്. ഇന്നലെ കാലാവസ്ഥ പ്രതികൂലമായിട്ടും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇന്ന് കാലാവസ്ഥ പ്രതികൂലമല്ല, പുഴയുടെ ഒഴുക്ക് ഇന്നലത്തേക്കാൾ കുറഞ്ഞിട്ടുണ്ട്
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുളള തിരച്ചില്‍താത്കാലികമായി അവസാനിപ്പിക്കാനുള്ള കർണാടകയുടെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് മന്ത്രി റിയാസ്. ഇന്നലെ കാലാവസ്ഥ പ്രതികൂലമായിട്ടും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇന്ന് കാലാവസ്ഥ പ്രതികൂലമല്ല, പുഴയുടെ ഒഴുക്ക് ഇന്നലത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. എന്നിട്ടും കൂടിയാലോചന നടത്താതെയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം നടത്തുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. പാണ്ടൂൺ വരില്ലെന്ന് പറഞ്ഞില്ല, യോഗ തീരുമാനം പാലിച്ചില്ല, യന്ത്രങ്ങൾ എത്തിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർചത്തു.
കർണാടക സർക്കാറിന്റെ സമീപനം അംഗീകരിക്കാനാകില്ല. കർണാടക സർക്കാർ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നില്ല. പരിമിതിയിൽ നിന്ന് രക്ഷാദൌത്യം തുടരാൻ ശ്രമിക്കുന്നില്ല. തീരുമാനത്തിൽ നിന്ന് കർണാടക സർക്കാർ പിന്നോട്ട് പോകണം. രക്ഷാദൌത്യം അവസാനിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണം. എല്ലാ സംവിധാനങ്ങളും ഒരുക്കി മുന്നോട്ട് പോകണം. കർണാടക സർക്കാറിനെ ഇതുവരെ സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തിയിട്ടില്ല. ഷിരൂരിൽ കഠിനാധ്വാനം ചെയ്യുന്നവരെ ബഹുമാനിക്കുന്നു. എല്ലാ സാധ്യതകളെയും പരിശോധിക്കണം. അനാവശ്യ വിവാദത്തിനില്ലെന്നും ആരുമായി ബന്ധപ്പെടാതെ തീരുമാനം എടുത്തത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.