ലാലേട്ടനെ പോലെയുള്ള ഒരാൾക്ക് ഇത്ര വലിയൊരു മാനസികസമ്മർദം നേരിടേണ്ടിവരികയെന്നത് വ്യക്തിപരമായി ഏറെ വിഷമം തോന്നുന്നുണ്ട്. കമ്മിറ്റി മുഴുവനും രാജിവെച്ചുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. എന്തായാലും അമ്മ നന്നായി മുന്നോട്ടുപോകണം. നല്ല ആൾക്കാർ വരണം. ഒരുപാടുപേർ സഹായം പ്രതീക്ഷിക്കുന്ന സംഘടനയാണ്. പുതിയ നല്ല ഭാരവാഹികൾ വരട്ടെ
മോഹൻലാൽ ‘അമ്മ’ പ്രസിഡന്റ് രാജിവെച്ചതിനു പിന്നാലെ ഈ പദവിയിലേക്ക് പുതിയ ആളെ നിർദേശിച്ച് നടി ശ്വേതാ മേനോൻ. പൃഥ്വിരാജ് അമ്മയുടെ പ്രസിഡന്റാകട്ടെയെന്ന് ശ്വേത മേനോൻ .ലാലേട്ടനെ പോലെയുള്ള ഒരാൾക്ക് ഇത്ര വലിയൊരു മാനസികസമ്മർദം നേരിടേണ്ടിവരികയെന്നത് വ്യക്തിപരമായി ഏറെ വിഷമം തോന്നുന്നുണ്ട്. കമ്മിറ്റി മുഴുവനും രാജിവെച്ചുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. എന്തായാലും അമ്മ നന്നായി മുന്നോട്ടുപോകണം. നല്ല ആൾക്കാർ വരണം. ഒരുപാടുപേർ സഹായം പ്രതീക്ഷിക്കുന്ന സംഘടനയാണ്. പുതിയ നല്ല ഭാരവാഹികൾ വരട്ടെ.- ശ്വേതാ മേനോൻ പറഞ്ഞു.
അമ്മയിൽ വനിതാ നേതാവ് വരണ്ടേയെന്ന ചോദ്യത്തോട്, താൻ ഇക്കാര്യം അമ്മ ജനറൽ ബോഡിയിൽ തമാശയായി ഉന്നയിച്ചിട്ടുണ്ടെന്നായിരുന്നു ശ്വേതയുടെ മറുപടി.‘സ്ത്രീകളൊക്കെ മുന്നോട്ടുവന്ന്, ഒരു സ്ത്രീ പ്രസിഡന്റായാൽ ചേയ്ഞ്ചാവില്ലേ എന്നായിരുന്നു ഞാൻ പറഞ്ഞത്. വളരെ സാധാരണ സംഭാഷണമായിരുന്നു അത്. എന്തുകൊണ്ട് ആയ്ക്കൂടാ എന്ന നിലയിൽ ലാലേട്ടൻ തലയാട്ടി’ -ശ്വേതാ പറഞ്ഞു.
അമ്മയിൽ ഒരുപാടു മാറ്റങ്ങൾ വരണം. വരാൻ പോകുന്ന ഭാരവാഹികൾക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. പുതുമ വേണം. പുതുതലമുറയൊക്കെ വരട്ടെ. മൂന്നുനാലുമാസം മുമ്പ് ഞാനൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഭാവിയിൽ പൃഥ്വിരാജിനെ അമ്മ പ്രസിഡന്റായി കാണണമെന്ന്. അതിനുള്ള കഴിവും പ്രാപ്തിയും പൃഥ്വിരാജിനുണ്ട്.