ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. രണ്ടാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. രണ്ടാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്. എട്ടു വര്‍ഷമായി സംസ്ഥാനം എന്തുചെയ്യുകയായിരുന്നു എന്ന വിമര്‍ശനവും സുപ്രീംകോടതി ഉന്നയിച്ചിട്ടുണ്ട്.
കേസില്‍ കക്ഷി ചേരാന്‍ ശ്രമിച്ച മറ്റുള്ളവരെ സുപ്രീംകോടതി ശാസിക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് കേസുമായി ബന്ധമില്ലെന്ന് ചൂണ്ടികാട്ടിയാണ് സുപ്രീംകോടതി ഇടപെടല്‍. വിചാരണക്കോടതിയുടെ നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്ന് അതിജീവിതയായ നടിയും സര്‍ക്കാരും അറിയിച്ചു. എന്നാല്‍ സുപ്രീംകോടിതി ഇത് പരിഗണിച്ചില്ല.
മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ കേരള ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റുപറ്റിയെന്നാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിനുമുമ്പാകെ സിദിഖിന്റെ അഭിഭാഷകര്‍ ഉന്നയിച്ചത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുല്‍ റോഹ്തഗിയാണ് സിദ്ദിഖിനു വേണ്ടി ഹാജരായത്. സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടു പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ ഏറ്റവും ഗൗരവമേറിയ തായിരുന്നു നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്നത്. പരാതിയില്‍ ബലാല്‍സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തല്‍ (506) എന്നീ വകുപ്പുകള്‍ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ പീഡനത്തിനിരയായി എന്നായിരുന്നു യുവനടി പരാതി നല്‍കിയത്.