കോൺഗ്രസ് നേതൃത്വത്തിനും നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും മുൻ പി.എസ്.സി അംഗവമായ സിമി റോസ്ബെൽ ജോൺ. പ്രീതിപ്പെടുത്തൽ നടക്കാത്തതുകൊണ്ട് താൻ പ്രതിപക്ഷനേതാവിന്റെ ഗുഡ് ബുക്ക്സിൽ ഇല്ലെന്നും അവസരം നിഷേധിക്കുകയും തന്നെ പരസ്യമായി പലതവണ അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും സിമി റോസ്ബെൽ ജോൺ ആരോപിച്ചു
കോൺഗ്രസ് നേതൃത്വത്തിനും നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും മുൻ പി.എസ്.സി അംഗവമായ സിമി റോസ്ബെൽ ജോൺ. പ്രീതിപ്പെടുത്തൽ നടക്കാത്തതുകൊണ്ട് താൻ പ്രതിപക്ഷനേതാവിന്റെ ഗുഡ് ബുക്ക്സിൽ ഇല്ലെന്നും അവസരം നിഷേധിക്കുകയും തന്നെ പരസ്യമായി പലതവണ അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും സിമി റോസ്ബെൽ ജോൺ ആരോപിച്ചു. ന്യൂസ് 18 ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സിമി റോസ്ബെൽ ജോൺ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ജൂനിയറായിട്ടുള്ളവർക്ക് കൂടുതൽ പദവികളും അംഗീകാരങ്ങളും കൊടുക്കുന്നു. അല്ലാത്തവർക്ക് ജയിക്കാവുന്ന സീറ്റ് തരില്ല.
ഉയർന്ന പദവികളിൽ നിന്ന് മാറ്റിനിർത്തുന്നു. സ്വാധീനവും നേതാക്കന്മാരോട് അടുത്ത ബന്ധവും ഉള്ള സ്ത്രീകൾക്കായി പ്രത്യേക മാനദണ്ഡങ്ങൾ യോഗ്യതയാക്കുന്നു.കോൺഗ്രസിലെ ഇത്തരം വിവേചനങ്ങൾ നടപ്പാക്കുന്നത് പ്രതിപക്ഷനേതാവടക്കമുള്ള സംസ്ഥാന കോൺഗ്രസിലെ പവർഗ്രൂപ്പാണെന്നും കഴിവോ പ്രവർത്തനപരിചയോ ഇല്ലാത്ത സ്ത്രീകൾക്ക് ഈ സ്വാധീനത്തിന്റെ പുറത്ത് ഇപ്പോൾ അവസരം നൽകുകയാണെന്നും സിമി റോസ്ബെൽ ജോൺ ആരോപിച്ചു.
സ്പോൺസർമാരുണ്ടെങ്കിലേ ഇപ്പോൾ വനിതകൾക്ക് കോൺഗ്രസിൽ അവസരം കിട്ടൂ എന്ന സ്ഥിതിയാണ്.മെറിറ്റുള്ള സ്ത്രീകളെ തഴഞ്ഞ് പ്രീതിപ്പെടുത്താൻ പിറകെ നടക്കുന്ന, ചൂഷണത്തിന് നിന്ന് കൊടുക്കുന്ന സ്ത്രീകളെ മാത്രം പരിഗണിക്കുന്നു. ചില നേതാക്കന്മാരുടെ ഗുഡ് ബുക്ക്സിൽ കയറിപറ്റിയാൽ മാത്രമാണ് അവസരം ലഭിക്കുന്നതെന്നും അതിനായി ചൂഷണത്തിന് നിന്ന് കൊടുക്കേണ്ടി വരുന്നതെന്നും മുൻ കോൺഗ്രസ് നേതാവ് പറഞ്ഞു. അവസരം നഷ്‌ടപ്പെടാതിരിക്കാൻ ഈ ചൂഷണങ്ങൾക്കെതിരെ ആരും പരാതി കൊടുക്കുന്നില്ല.
നടക്കുന്നത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണെന്നും ജെബി മേത്തർ , ദീപ്തി മേരി വർഗീസ് എന്നിവർ അർഹതയില്ലാതെ അവസരങ്ങൾ നേടിയത് ഈ സ്വാധീനവും ബന്ധങ്ങളും ഉള്ളതുകൊണ്ടാണെന്നും സിമി റോസ്ബെൽ ജോൺ ആരോപിച്ചു.