PRAVASI

സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടേയും, വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂൺ 28–മുതല്‍ ജൂലൈ 8–വരെ

Blog Image
("കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം." (സങ്കീര്‍ത്തനങ്ങള്‍, 118:24))

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ്  തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിൽ   ഭാരതത്തിന്റെ അപ്പസ്‌തോലനും, നമ്മുടെ വിശ്വാസത്തിന്റെ പിതാവും, ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ, അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍, ജൂൺ 28  – മുതല്‍ ജൂലൈ 7 – വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് സേവ്യർ അറിയിച്ചു.

തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം ജൂൺ ഇരുപത്തി എട്ടിന്  വെള്ളിയാഴ്ച വെകീട്ട് 7.15 -ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനക്കും തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്കും ശേഷം നടത്തപ്പെടും.

ദിവ്യബലിക്ക് ഇടവക വികാരി റവ.ഫാ. ആൻ്റണി പുട്ടുകാട്ട് സേവ്യർ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇന്നേദിവസം എല്ലാ പിതാക്കന്മാർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. പ്രാർത്ഥന ചടങ്ങുകൾക്ക് സെൻറ്. തോമസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.

ജൂൺ 29- ന് ശനിയാഴ്ച രാവിലെ 9.00 ന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടർന്ന് നടക്കുന്ന  വിശുദ്ധ ദിവ്യബലിക്ക് റവ. ഫാ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഇടവക വികാരി സഹകാർമികത്വം വഹിക്കും.തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം കുട്ടികൾക്കുവേണ്ടിയുള്ള  പ്രത്യേക പ്രാർത്ഥനകൾ നടക്കും. പ്രാർത്ഥന ചടങ്ങുകൾക്ക് സെൻറ് അൽഫോൻസാ വാർഡ് കുടുംബാംഗങ്ങൾ  നേതൃത്വം നൽകും.

ജൂൺ 30 -ന് ഞായറാഴ്ച രാവിലെ 7.30-നും, 11:30-നുമായി രണ്ടു  ദിവ്യബലികൾ (മലയാളം) ഉണ്ടായിരിക്കും.
റവ. ഫാ. തോമസ് വട്ടംകാട്ടേലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ ദിവ്യബലിയോടെ ഇന്നത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇന്നേ ദിവസം ഗ്രാൻറ് പരെന്റ്സ് ഡേയ് ആയി ആചരിക്കും. എല്ലാ ഗ്രാന്റ് പാരന്റ്സിനും വേണ്ടി പ്രത്യക പ്രാത്ഥനകളും നടത്തപ്പെടും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ പ്രാര്‍ത്ഥനകള്‍ക്ക്  സെൻറ് പോൾ വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.ൾ

ജൂലൈ 1 -ന് തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് 7:30ന്  റവ. ഫാ. എബ്രഹാം ഒരപ്പാങ്കലിന്റെ  മുഖ്യകാർമികത്വത്തിൽ നടക്കും. ഇടവക വികാരി സഹകാർമികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേ ദിവസം അമ്മമാരുടെ ദിനമായി ആചരിക്കും. എല്ലാഅമ്മമാർക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും  നടത്തപ്പെടും. പ്രാര്‍ത്ഥനക്ക് സെന്‍റ്. ആൻ്റണി വാര്‍ഡ് കുടുംബാങ്ങങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ 2 -ന്  ചൊവാഴ്ച്ച വൈകിട്ട്‌ 7.15 -ന് ഉണ്ണി ഈശോയുടെ നൊവേനയോടെ ഇന്നത്തെ തിരുക്കര്‍മ്മങ്ങള്‍ ക്ക് തുടക്കമാവും. റവ. ഫാ. ബിജു നാറാണത്ത് സി.എം.ഐ - യുടെ  മുഖ്യകാർമ്മികത്വത്തിലായിരിക്കും വിശുദ്ധ ബലി നടത്തപ്പനെടുന്നത്.  തുടർന്ന് പതിവുപോലെ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടക്കും. ഇന്നേദിവസം കുട്ടികളുടെ ദിനമായി ആചരിക്കും. അവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും. പ്രാര്‍ത്ഥനകള്‍ക്ക് സെൻറ് ജോസഫ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം കൊടുക്കും

ജൂലൈ 3 -ന് ബുധനാഴ്ച  വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാൾ (രക്തസാക്ഷിത്വ ദിനം) ഭക്ത്യാദരപൂർവം ആചരിക്കും. വൈകീട്ട്  5:30-ന് റവ. ഫാ. ജോബി ജോസഫിൻറെ മുഖ്യ കാർമ്മികത്വത്തിൽ ഇംഗ്ലീഷിലും, 7:30-ന് നടക്കുന്ന ആഘോഷമായ റാസക്രമത്തിലുള്ള ദിവ്യബലിക്ക്, പാറ്റേഴ്സൺ സെൻറ് ജോർജ്‌ വികാരി റവ . ഫാ. സിമ്മി തോമസ്,  റവ . ഫാ. ജോസഫ് അലക്സ് , ഇടവക വികാരി എന്നിവരുടെ കാർമ്മികത്വത്തിലായിരിക്കും നടക്കുക.  ദിവ്യബലിയെ  തുടർന്ന് പതിവുപോലെ  വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം യുവാക്കൾക്കായുള്ള  പ്രത്യക പ്രാർത്ഥനകളും നടക്കും. പ്രാർത്ഥനാ ചടങ്ങുകൾക്ക് സെൻറ്‌. മേരീസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.

ജൂലൈ 4 - ന് വ്യാഴാഴ്ച യിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ 9 -ന് റവ. ഫാ. ഫിലിപ് വടക്കേക്കരയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. തുടർന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തും. പ്രാര്‍ത്ഥനകൾക്ക് സെൻറ് ജൂഡ് വാർഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നൽകും.

ജൂലൈ 5 -ന് വെള്ളിയാഴ്ച്ച  വൈകീട്ട് 7:15 -ന് വിശുദ്ധ കുർബാനയുടെ ആരാധനയും, തുടർന്ന് വിശുദ്ധ ദിവ്യബലിയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നത്തെ ദിവ്യബലി ഡിവൈൻ മേഴ്‌സി ഹീലിംഗ് സെന്റർ ഡയറക്ടർ റവ. ഫാ. സുനിൽ ഏനെക്കാട്ടിന്റെ മുഖ്യകർമ്മികത്വത്തിൽ നടക്കും. ഇടവക വികാരി സഹകാർമികത്വം വഹിക്കും. ഇന്നേ ദിവസം രോഗശാന്തി പ്രാര്‍ത്ഥന ദിനമായി ആചരിക്കും. എല്ലാ രോഗികള്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും. പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ്. ജോർജ്‌ വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ 6 -ന് ശനിയാഴ്ച രാവിലെ 9 -ന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടർന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് ബാലസോർ രൂപതയുടെ അഭിവന്യ പിതാവ് വർഗീസ് തോട്ടങ്കര സി എം -ന്റെ മുഖ്യകർമ്മികത്വത്തിൽ നടക്കും. ഇടവക വികാരി സഹകാർമികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം സഭക്കും, വൈദീകർക്കും വേണ്ടിയുള്ള   പ്രത്യേക പ്രാർത്ഥനകൾ നടത്തപ്പെടും. പ്രാര്‍ത്ഥനകൾക്ക് സെൻറ് തെരേസ ഓഫ് കൽക്കട്ട  വാർഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നൽകും.

ജൂലൈ 7- ന്  ഞായറാഴ്‌ച പ്രധാന തിരുനാള്‍ ദിനത്തില്‍ വൈകീട്ട് നാല്  മണിക്ക് രൂപ പ്രതിഷ്ഠയോടെ തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക്‌ ഷാര്‍ലെറ്റ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ഇടവക വികാരി റവ.ഫാ.രാജീവ് വലിയവീട്ടില്‍,  റവ.ഫാ. ഡോ. റോയ് പെരേര S.J, Ph.D, റവ.ഫാ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, റവ.ഫാ.ഫിലിപ്പ് വടക്കേക്കര, റവ.ഫാ. ജോസഫ് അലക്സ്  എന്നിവരോടൊപ്പം ഇടവക വികാരിയും സന്നി ഹീതനായിരിക്കും.  ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും, തിരുശേഷിപ്പ്‌ വണക്കവും, അടിമ സമര്‍പ്പണവും, പ്രസുദേന്ധി വാഴ്ചയും നടക്കും.

തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചു വൈകീട്ടു 7 – മണിമുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. മ്യൂസിക്കൽ ഷോ, ശിങ്കാരി മേളം, ബ്ലൂകെട് , ഇലക്റ്റിക് ഗ്രൂവ്‌സ് , റാഫിൾ, യൂത്ത് ബാൻഡ്, തുടർന്ന് ഫയർ വർക്‌സും നടക്കും.

ജൂലൈ 8-ന്   തിങ്കാളാഴ്‌ച വൈകിട്ട്‌ 7.30-ന്‌ വിശുദ്ധബലിയും, മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥകളും തുടര്‍ന്ന്‌ കൊടിയിറക്കവും നടക്കും.

സ്നേഹവിരുന്നോടെയാണ് ഓരോ ദിവസത്തെയും തിരുനാളിനു സമാപനം കുറിക്കുന്നത്.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ റോയ് മാത്യു ആൻഡ് മിനി റോയ്, ബിജോയ് ആൻഡ് റോസ് പൊറവൻതട്ടിൽ, നിഖിൽ സ്റ്റീഫൻ  ആൻഡ് സ്റ്റെഫി ഓലിക്കൽ എന്നീ കുടുംബാംഗങ്ങൾ ആണ്.  

തിരുനാളിനോടനുബന്ധിച്ച്‌ ദേവാലയത്തിലെ വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന്‌ തിരുനാളിന്റെ സംഘടാകർ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

തിരുനാള്‍ കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് സേവ്യർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

റോബിൻ ജോർജ് (ട്രസ്റ്റി), 848- 391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി)  201-527-8081 (ട്രസ്റ്റി), സുനിൽ ജോസ് (ട്രസ്റ്റി) 732-421-7578.

സാം അലക്സാണ്ടർ (തിരുനാൾ കോർഡിനേറ്റർ), സോമി മാത്യു (തിരുനാൾ കോർഡിനേറ്റർ), ലിൻഡ റോബർട്ട്  (തിരുനാൾ കോർഡിനേറ്റർ), റീനു മാത്യു  (തിരുനാൾ കോർഡിനേറ്റർ), സുബിൻ മഞ്ചേരി (തിരുനാൾ കോർഡിനേറ്റർ), സംഗീത്  മേനാച്ചേരി (തിരുനാൾ കോർഡിനേറ്റർ), തെരീസ അലക്സ് (തിരുനാൾ കോർഡിനേറ്റർ).  

വെബ്: www.stthomassyronj.org

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.