മുണ്ടക്കൈയിൽ ഇനിയും ആരെയും രക്ഷിക്കാനില്ലെന്ന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി അറിയിച്ചു. സൈന്യം നൽകിയ വിവരങ്ങൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തഭൂമിയിൽ തിരച്ചിൽ തുടരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മണ്ണിനടിയിലും കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിലും ജീവൻ്റെ തുടിപ്പുകൾ അവശേഷിക്കുന്നുണ്ട് എന്ന പ്രതീക്ഷകൾക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്.ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാമ്പ് കുറച്ച് ദിവസങ്ങളിൽ കൂടി തുടരും. അവിടെ കഴിയുന്നവരുടെ സ്വകാര്യത മാനിക്കണം. മാധ്യമപ്രവര്‍ത്തകര്‍ ക്യാമ്പിനുളളിലേക്ക് കയറരുത്. വിവരങ്ങള്‍ പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച ഉണ്ടായ ഉരുൾപൊട്ടലിൽ 284 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധി കുടുംബങ്ങളിലെ മുഴുവൻ ആളുകളടക്കം ഇരുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്.