ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് രഞ്ജിത്ത്. ആരോപണങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സംവിധായകൻ പറഞ്ഞു. പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും നടന്ന സംഘടിതമായ ആക്രമണമാണ് നടന്നതെന്നും രഞ്ജിത്ത് വ്യക്തമാക്കി.

ചെളി വാരി എറിയുകയാണ്. അതിന് എന്റെ പേര് ഉപയോഗിക്കുന്നത് അപമാനകരമാണെന്നും രഞ്ജിത്ത് പറഞ്ഞു. ഞാനെന്ന വ്യക്തി കാരണം സർക്കാരിന്റെ പ്രതിച്ഛായ്ക്കു കളങ്കമേൽക്കുന്ന പ്രവർത്തി എന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. നിയമപോരാട്ടത്തിലൂടെ സത്യം തെളിയിക്കുമെന്നും രഞ്ജിത്ത് വ്യക്തമാക്കി.
സർക്കാർ സ്ഥാനം തുടരുന്നത് ശരിയല്ല എന്നാണ് തീരുമാനിച്ചത്. ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത്. അതിനാലാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചത്. വീടിന്റെ സ്വകാര്യതയിലേക്ക് ഇരച്ചുകയറിയത് അനുവാദമില്ലാതെയാണ്. തനിക്ക് ഒരു മാധ്യമക്യാമറേയും അഭിമുഖികരിക്കേണ്ട കാര്യമില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.