‘ദേ നമ്മുടെ അപ്പമ്മാരുടെ ക്യാമുകി’ എന്ന സസ്പെൻസോടെയാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്. തീയേറ്ററുകൾ ചിരിയുടെ പൂരപ്പറമ്പക്കാൻ വേണ്ട സംഭാഷണങ്ങളും രംഗങ്ങളും ചിത്രത്തിൽ ഉണ്ടെന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചനകൾ. പോര്, ചിരിപ്പോര്- എന്ന മുഖവുരയോടെയാണ് ട്രെയ്‌ലര്‍ പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്.
വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകവേഷങ്ങളില്‍ ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇരുവരും മത്സരിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പുകളിലാണ് താരങ്ങള്‍ എത്തുന്നത്. കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത രൂപഭാവമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു. കഥാപാത്രങ്ങളെ കുറിച്ചുള്ള സൂചനകൾ നൽകി പുറത്തുവിട്ട ട്രെയ്‌ലറില്‍ നിറയെ വാക്പോരാണ്. ചിരിയും തമാശയും തന്നെയാണ് സിനിമയുടെ ഹൈലറ്റ്.
വിനായകനും സുരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ പോരാണ് ട്രെയ്‌ലറിന്‍റെ മുഖ്യവിഷയം. ഇവർക്ക് പുറമേ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളും ചിത്രത്തിൻ്റെ ഭാഗമാണെന്ന് വ്യക്തമാക്കുകയാണ് ഇന്ന് പുറത്തിറങ്ങിയ ട്രെയ്‌ലര്‍. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ വൈറൽ യുവതാര നിരയാണ് ചിത്രത്തിൽ ഒന്നിക്കുന്നത്. ‘വാഴ’യ്ക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
‘ദേ നമ്മുടെ അപ്പമ്മാരുടെ ക്യാമുകി’ എന്ന സസ്പെൻസോടെയാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്. തീയേറ്ററുകൾ ചിരിയുടെ പൂരപ്പറമ്പക്കാൻ വേണ്ട സംഭാഷണങ്ങളും രംഗങ്ങളും ചിത്രത്തിൽ ഉണ്ടെന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചനകൾ. പോര്, ചിരിപ്പോര്- എന്ന മുഖവുരയോടെയാണ് ട്രെയ്‌ലര്‍ പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്. റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയായും ചിത്രത്തിൽ എത്തുന്നു. ഇവരിൽ ആരെക്കുറിച്ചാണ് എന്ന് വ്യക്തമാക്കാത്ത തരത്തിൽ ‘അതു ചെയ്യാൻ ഈ പഞ്ചായത്തിൽ അയാളേയുള്ളു’ എന്ന് മക്കളിൽ ഒരാൾ പറയുന്ന സസ്പെന്‍സ് നിറഞ്ഞ ഡയലോഗും ട്രെയ്‌ലറിലുണ്ട്.
സിനിമയിൽ വിനായകന്റെ ഭാര്യ വേഷത്തിൽ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്.ഹരീഷ് രചന നിർവഹിക്കുന്ന ചിത്രം പ്രേംശങ്കറാണ് സംവിധാനം ചെയ്യുന്നത്. അൻജന ഫിലിപ്പ്, വി.എ.ശ്രീകുമാർ എന്നിവർ ചേർന്ന് അൻജന- വാർസ് എന്ന ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് രാജൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയ സാം സി.എസ്. ആണ് സംഗീത സംവിധായകൻ.
https://www.youtube.com/watch?v=M5qwiAUtA_U